Monday 2 July 2012

ജൈവ നിയോഗം


പാപഗ്രഹത്തിന്‍ മഹാ മൌന സീമയില്‍
ജീവ ബിന്ദുക്കള്‍ക്ക് ജീവന്‍ കൊതിയ്ക്കുന്ന
മാനുഷ്യകത്തിന്റെ ദുര്‍വിധി
ഏതൊരു ജന്മത്തിന്‍ പ്രതിക്രിയാവര്‍ത്തനം
കര്‍മ്മഫലങ്ങള്‍ തിടം വെച്ച രാത്രിയില്‍
കാലാതിവര്‍ത്തിയാം സത്യം മരിയ്ക്കുന്നു
വാഗ്ദത്ത ഭൂമിയും വാക്കും നശിയ്ക്കുന്നു
അല്ലെങ്കില്‍ എന്തിനീ ജീവിതം ഊഴിയില്‍
ആര്‍ദ്രത വറ്റിയ പാപഗ്രഹങ്ങളില്‍
പോയി പിറക്കട്ടെ ജീവന്റെ നാമ്പുകള്‍
ഭൂ‍മിയില്‍, ഭൂമിതന്‍ ആത്മ വ്യഥകളില്‍
നീരറ്റ വള്ളിയായ് എന്തിന്നു നാം വൃഥാ
അണുമാത്ര തൊട്ടങ്ങ് തന്‍ ഹൃത്തത്തിലേറ്റി
മടിയില്‍ കിനാവിന്റെ രൂപം രചിച്ച്
ഇരുളും മനസ്സുതന്‍ ആഴക്കയങ്ങളില്‍ തെളിയും
നിലാവാം അമ്മതന്‍ നൊമ്പരമറിയാത്ത
ജീവസ്വരങ്ങളീ മണ്ണില്‍ താളം-
പിഴപ്പിയ്ക്കുകലില്ലെങ്കില്‍ അത്ഭുതം
താണ്ഢവം പൂക്കും മരണാലായങ്ങളില്‍
താരാട്ടു കാതോര്‍ക്കും ആത്മസ്വരൂപികള്‍
കൂടപ്പിറപ്പുകള്‍ക്കന്നം വിലക്കിയ പാപം
പരലോക ജീവിത വൈകൃതം
സ്വപ്നം പിടയ്ക്കുന്നോരൂഷര ഭൂമിയെ
തത്വാശ്രുവെങ്കിലും തൂകി കുളിര്‍പ്പിച്ചൊരുവേള
നന്ദി രണ്ടക്ഷരം ചൊല്ലുവാന്‍പോലും
കഴിയാത്ത ജൈവിക സ്വത്വമേ
പോയിപ്പിറക്കുക ചൊവ്വയില്‍
ചൊവ്വതന്‍ അന്തരാളത്തിലെ പാപ സ്ഥലികളില്‍
ഓമനേ, നീ വന്ന് വേഗം ആ കൈത്തലം
കുഞ്ഞിന്റെ ദൃഷ്ടിയെ പാടെ മറയ്ക്കുക
കാലം കനം വെച്ച മൂര്‍ദ്ധാവില്‍ എന്തിനോ
കണ്ണീരുദകജലം പോല്‍ പൊഴിയ്ക്കുക
ആര്‍ദ്രത വറ്റാത്തൊരാ മിഴിക്കാവിലെ
നെയ് വിളക്കിന്‍ തിരി നീട്ടി തെളിയിക്കുക..!

വീഡിയോ വേര്‍ഷന്‍:-




കവിത: ജൈവനിയോഗം
രചന: പി.പി. പ്രകാശന്‍
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

6 comments:

  1. പ്രണയപര്‍വ്വത്തിലൂടെ നമ്മെ പിടിച്ചു കുലിക്കിയ പ്രകാശന്‍ മാഷിന്റെ മറ്റൊരു കവിതയായ ‘ജൈവ നിയോഗം’ ഈ പൊന്‍പുലരിയില്‍ ഏവര്‍ക്കും വേണ്ടി സമര്‍പ്പിയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുന്നെ ബാബുമാഷിന് കുറിച്ച് കൊടുത്ത വരികള്‍ ഒരു നിയോഗമെന്ന പോലെ ബാബുമാഷിന്റെ ശബ്ദത്തില്‍ വീണ്ടുമുയിര്‍കൊണ്ടപ്പോള്‍ പുലര്‍ക്കാലവും അതിനൊരു നിമിത്തമാകുന്നു..!

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. സുപ്രഭാതം പുലര്‍ക്കാലമേ....!
    ഈ പുലരിയില്‍ ഞാനും “ജൈവ നിയോഗ“വുമൊത്ത്...!

    ReplyDelete
  3. ആശംസകള്‍....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് ...... വായിക്കണേ......

    ReplyDelete
  4. പോയിപ്പിറക്കുക ചൊവ്വയില്‍.....മൂര്‍ച്ഛയുള്ളത്

    ReplyDelete
  5. വളരെ നന്നായി
    അഭിനന്ദനങ്ങള്‍

    എന്റെ ചില കുറിപ്പുകള്‍
    http://admadalangal.blogspot.com/

    ReplyDelete
  6. നല്ല കവിത! ഇഷ്ടമായി!

    ReplyDelete