Saturday 30 June 2012

അലയൊതുങ്ങിയ


അലയൊതുങ്ങിയ കടല്‍ക്കരയില്‍
സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍
കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്
അങ്ങു നില്‍ക്കുമ്പോള്‍..
യുഗത്തില്‍ ഏകസാക്ഷിയായ്
മൌനം വ്രതമാക്കി മാറ്റിയോനേ..

അകലെയകലെ നിന്നൊഴുകി
എന്റെ കണ്ണുനീര്‍ ചോലകള്‍
ആ കാലടികളെ നനയ്ക്കുന്നു..

കാറ്റിളകാത്ത പ്രഭാതത്തിലും
മനസ്സില്‍ കടന്നൊരു മഞ്ഞുതുള്ളി
പനിനീര്‍പ്പൂവിനെ അലട്ടിയട്ടിയലട്ടി
തുള്ളിപ്പിയ്ക്കും അതുപോലെ..



കവിത: അലയൊതുങ്ങിയ
രചന: മാധവിക്കുട്ടി
ആലാപനം: ഗായത്രി

12 comments:

  1. ഏക്താര മസ്ക്കറ്റിന്റെ ബാനറില്‍ 2008ല്‍ പ്രശസ്തകവികളുടെ ഒമ്പത് കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു ആല്‍ബം ഷഹബാസ് അമ്മന്റെ “”"അലകള്‍ക്ക്" എന്ന പേരില്‍ പുറത്തിറയ്ക്കിയിരുന്നു. ഒരു പാട്ട് മാധവിക്കുട്ടിയുടെത് വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു, അങ്ങിനെ കവിതകള്‍ മറിച്ചു നോക്കുമ്പോള്‍ കണ്ണില്‍പ്പെട്ട ഒരു കവിതയാണ് “”അലയൊതുങ്ങിയ എന്ന ഈ കവിത. ഇങ്ങനെ ശബ്ദരൂപത്തില്‍ പുറത്തിറക്കുമ്പോള്‍ അവരുടെ അനുവാദം ചോദിയ്ക്കണമല്ലോ.. രോഗതുരമായി ആശുപത്രിയില്‍ കിടക്കുന്ന മാധവിക്കുട്ടിയുടെ പ്രതികരണം എന്താകുമെന്ന് അവര്‍ക്കും ഒരു പിടിയില്ല.. അങ്ങിനെ ഷഹബാസ് തീരുമാനിയ്ക്കുകകയായിരുന്നു തല്‍ക്കാലം കമ്പോസിങ്ങ് നടക്കട്ടെ, പിന്നീട് അത് കേള്‍പ്പിച്ച് അനുവാദം ചോദിയ്ക്കാമെന്ന്.. കമ്പോസിങ്ങിനായി ഷഹബാസ് ഒറ്റയ്ക്ക് മുറിയിലിരുന്നു. ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ചപ്പോള്‍ എങ്ങുനിന്നോ ഒരു ഈണം ചുണ്ടിലെത്തി. പതുക്കെ അത് മൂളി. തുറന്നിട്ട വാതില്‍ക്കല്‍ ഒരു വിദേശിയെ കണ്ട് ഷഹബാസ് നിര്‍ത്തി. സ്വീഡിഷുകാരനായ ഒരു വിദേശിയനായിരുന്നു അദ്ധേഹം. ഷഹബാസ് മൂളിയത് അദ്ധേഹത്തിന് ഇഷ്ടപ്പെട്ടു,കവിതയുടെ അര്‍ത്ഥം പറഞ്ഞ് കൊടുത്തു. അതിലെ വിശ്വോത്തരമായ ഭാഷ അയാളെ ആകര്‍ഷിച്ചു. അങ്ങിനെ ആദ്യ ശ്രോതാവിന് ആ ഗാനം ഇഷ്ടപ്പെട്ടു. കവിതയുടെയും, ഗാനത്തിന്റെയും എല്ലാഭാവങ്ങളും ഉള്‍ക്കൊണ്ട് ഗായത്രി അതിമനോഹരമായി അലപിച്ചു. അങ്ങിനെ "അലയൊതുങ്ങിയ കടല്‍ക്കരയില്‍" എന്ന ഗാനത്തിന് ഭക്തിപ്രഭാവം ആര്‍ജ്ജിച്ചു. റെക്കോഡിങ്ങ് കഴിഞ്ഞ് പൂനയിലേയ്ക്ക് വിളിച്ചു. ടെലിഫോണിലൂടെ ആ ഗാനം മാധവിക്കുട്ടിയെ കേള്‍പ്പിച്ചു, എന്നിട്ട് ഫോണ്‍ ഷഹബാസിന് കൈമാറി. എല്ലാവരും ആകാംക്ഷയോടെ നിന്നു. കാതോര്‍ത്തു നിന്ന ഷഹബാസിലേയ്ക്ക് ആ ശബ്ദം മന്തിച്ചു.. "ബ്യൂട്ടിഫുള്‍.. ഇത്രയും കാലം നീ എവിടെയായിരുന്നു കുട്ടിയേ.."

    ReplyDelete
  2. സുപ്രഭാതം പുലര്‍ക്കാലമേ....
    വാക്കുളാല്‍ പ്രകടിപ്പിയ്ക്കാനാവാത്ത നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളട്ടെ...!

    ReplyDelete
  3. ഈ വശ്യഭാഷയ്ക്ക് മുന്നില്‍ പ്രണാമം..! മനോഹരമായ കവിത.

    വിനോദ്കുമാര്‍

    ReplyDelete
  4. ഭാവതീവ്രതയുള്ള വരികള്‍ക്ക് ചാരുതയേറ്റുന്ന
    ആലാപനം!
    കൊച്ചുമുതലാളിയ്ക്ക് ആശംസകള്‍

    ReplyDelete
  5. ഇഷ്ടായി ഈ വരികളും സഗീതവും

    ReplyDelete
  6. പശ്ചാത്തലവും കൂടി വിശദീകരിച്ചപ്പോള്‍ ഏറെ നന്ന്

    ReplyDelete
  7. ഒരു പുലര്‍ക്കാല വിസ്മയം കൂടി!
    ഇത്രയും കവിത ശേഖരം കാണുമ്പോള്‍ ഞാന്‍ അതിശയിച്ചു പോകാറുണ്ട്. വരും കാലത്ത് കവിതകള്‍ക്ക് വേണ്ടിയുള്ള ഒര റഫറന്‍സ് സൈറ്റാകും പുലര്‍ക്കാലമെന്നുള്ളതിന് യാതൊരു സംശയവുമില്ല!

    ReplyDelete
  8. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. നന്ദി!

    ReplyDelete
  9. othiri ishtamayiii

    ReplyDelete
  10. എത്ര വട്ടം ഞാന്‍ കേട്ടുവെന്നറിയില്ല എന്നാലും ഞാന്‍ വീണ്ടും കേള്‍ക്കും ...മനോഹരം ....ഒത്തിരി ഇഷ്ടമായി ...ഒത്തിരി നന്ദി

    ReplyDelete
  11. ഓര്മ്മകള്കെന്തു സുഗന്ധം...
    എന്നാത്മാവിന് നഷ്ട സുഗന്ധം!

    ReplyDelete