Sunday 24 June 2012

ജൂണ്‍ മഴയില്‍



മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണില്‍ മനസ്സില്‍
പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ
തിരികളുണ്ടെന്റെ ആത്മാവിനുള്ളില്‍

ഒരു ചുംബനത്തിനായ് ദാഹം ശമിയ്ക്കാതെ
എരിയുന്ന പൂവിതള്‍ തുമ്പുമായ്
പറയാത്ത പ്രിയതരമൊരു വാക്കിന്റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കി ഇരിയ്ക്കുന്നു
നിറമൌന ചഷകത്തിനിരുപറം നാം

സമയ കല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍
ഒരു മൌന ശില്പം മെനഞ്ഞു തീര്‍ത്തതെന്തിനോ
പിരിയുന്നു സാന്ധ്യ വിഷാദമായി
ഒരു സാഗരത്തിന്‍ മിടിപ്പുമായി
ഒരു സാഗരത്തിന്‍ മിടിപ്പുമായി

വിജയ് യേശുദാസ് പാടിയ വേര്‍ഷന്‍:-



ഗായത്രി പാടിയ വേര്‍ഷന്‍:-





ആല്‍ബം: ജൂണ്‍ മഴയില്‍
രചന: റഫീഖ് അഹമ്മദ്
ആലാപനം: ഷഹ്ബാസ് അമ്മന്‍

9 comments:

  1. കഴിഞ്ഞ ദിവസം അവിചാരിതമായി ടിവിയില്‍ സ്പിരിറ്റ് എന്ന സിനിമയുടെ ട്രെയിലര്‍ കാട്ടുന്നതിനിടയില്‍ ഈ പാട്ട് കേട്ടപ്പോഴാണ് ആദ്യമായി ശ്രദ്ധിയ്ക്കുന്നത്. കുറെ കാലം മുന്നെ തന്നെ ഇറങ്ങിയ ജൂണ്മഴയില്‍ എന്ന ആല്‍ബത്തിലെ ഒരു സോങ്ങായിരുന്നു ഇത്. ഈ പുലര്‍ക്കാലത്തില്‍ കവിത തുളുമ്പുന്ന ഈ വരികള്‍ നിങ്ങള്‍ക്കുമുന്നെ സമര്‍പ്പിയ്ക്കുന്നു..

    ശുഭദിനാശംസകള്‍!

    ReplyDelete
  2. ഒരു ചാറ്റല്‍ മഴയുടെ സുഖസ്പര്‍ശം പോലെ ...

    ReplyDelete
  3. മഴക്കാലമാണ് എഴുത്തുകാരന്റെ വസന്തകാലം,
    ഏതായാലും കവിത കൊള്ളാം!!

    ReplyDelete
  4. ജൂണിലേ നിലാമഴയില്‍....

    ReplyDelete
  5. ജൂണിലെ പ്രണയമഴ നനഞ്ഞ് മടങ്ങുന്നു..

    ReplyDelete
  6. രചനയും,ആലാപനവും നന്നായിരിക്കുന്നു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  7. "പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ
    തിരികളുണ്ടെന്റെ ആത്മാവിനുള്ളില്‍"

    പന്ത്രണ്ട് വരിയ്ക്ക് സമീറന് കിട്ടി പതിനായിരം രൂപ..
    മദ്യപാനം വെടിഞ്ഞ രഘുനന്ദൻ മീരയിൽ പ്രണയാർദ്രനായി; അടുത്ത ജന്മത്തിൽ കൺറ്റുമുട്ടാമെന്ന പ്രതീക്ഷയോടെ അയാളും നടന്നകലുന്നു..

    ReplyDelete