
ഗന്ധര്‍വ സംഗീത ഗംഗയെ ഭൂമിയ്ക്ക്
സ്വന്തമായ് തന്ന ഭഗീരഥനെ
നിന്‍ കണ്ഠനാദം മുഴങ്ങുന്ന വേളയില്‍
നാഡികള്‍ തന്ത്രികളെന്ന പോലെ
ഞങ്ങളെല്ലാം മറന്ന് ലയിച്ചപോലെ
സംഗീത പാണ്ഢിത്യമില്ലാത്ത ഞങ്ങള്‍ക്ക്
സധിരിനെ ആസ്വാദ്യമാക്കി നീയ്
കേട്ടാലും കേട്ടലും കൊതിബാക്കിയാകുന്ന
പാട്ടിന്റെ പാലാഴി തന്നെ നീയ്
പാട്ടിന്റെ പാലാഴി തന്നെ നീയ്
ആത്മാഭിമാനമേ അങ്ങെഴുന്നെള്ളുമ്പോള്‍
പത്മദളം നീര്‍ത്തിയെന്‍ ഹൃദയം
വ്രതദീക്ഷണയണിയുന്ന വെണ്‍ തിങ്കളെ മുന്നില്‍
തളിരാമ്പലിന്നെന്റെ അഭിവന്ദനം
കവിത: യേശുദാസ്
രചന: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
ആലാപനം: ബിജു നാരായണന്‍
വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടേ ആ നാദം കേട്ട് വളര്‍ന്നതാണ്. ഇ കവിത ആ സ്വരമാധുര്യത്തിന്ന് ഉചിതമായ ഉപഹാരമാണ്.
ReplyDeleteസംഗീത വിഗ്രഹം!!
ReplyDeleteഅങ്ങിനെ അതും കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി
ReplyDelete... ഗാനഗന്ധര്‍വനെ കുറിച്ച് കുറിച്ചിരിക്കുന്നതെല്ലാം സത്യം. --
Thank you
കവിത വായിച്ചു.കേള്‍ക്കാന്‍ പറ്റിയില്ല.
ReplyDeleteError.
കൊച്ചുമുതലാളിക്ക് ആശംസകള്‍
യേശുദാസിനെപ്പറ്റി ഇത് രണ്ടാമത്തെ പാട്ടാണ് ഇവിടെ നിന്ന് കേള്‍ക്കുന്നത്. താങ്ക്സ്
ReplyDeleteകമന്റെഴുതിയിട്ട് പ്ലേ ചെയ്യാന്‍ നോക്കിയപ്പോള്‍ എറര്‍ കാണിക്കുന്നു
Deleteഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ മൊയലാളി? ലിങ്കില്‍ ക്ലിക്കിയപ്പോള്‍ അന്‍വാലിഡ് ആണെന്ന് പറയുന്നു..
ReplyDeleteഎന്റെ ഫോര്‍ ഷെയേഡ് എക്കൌണ്ടിന് എന്തോ പ്രശ്നം സംഭവിച്ചീട്ടുണ്ട്. തകരാര്‍ ഉടന്‍ തന്നെ ഞാന്‍ പരിഹരിയ്ക്കാം. ഏവര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെട്ടതില്‍ ക്ഷമ ചോദിയ്ക്കുന്നു..
ReplyDeleteനന്ദി!
ഈ കവിതയുടെ ഓഡിയോ & ഡൌണ്‍ലോഡ് ലിങ്ക് ഞാന്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പ്രശ്നം മറ്റുകവിതകളെക്കൂടി ബാധിച്ചിട്ടുണ്ട്. എല്ലാം ഉടന്‍ തന്നെ ശരിയാക്കാവുന്നതാണ്..
ReplyDeleteകഴിഞ്ഞവര്‍ഷം മനോരമ മ്യൂസിക്ക് യേശുദാസിനെ കുറിച്ച് പത്തു കവികള്‍ എഴുതിയ പത്തുകവിതകളുടെ ഒരു ആല്‍ബം “ദശാപുഷ്പം” എന്ന പേരില്‍ പുറത്തിറക്കുകയുണ്ടായി, അതിലെ ഒരു കവിതയാണ് ഇത്. ഇതിനു മുന്നെ അഞ്ചോ ആറോ കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏവര്‍ക്കും നല്ലൊരു ദിനം ആശംസിയ്ക്കുന്നു..
നന്ദി!