Monday 11 June 2012

ഒലി



കിഴവനാണെങ്കിലും ആ കൃഷിക്കാരന്‍ തന്‍
വയലിന്‍ വരമ്പത്ത് വന്നിരിയ്ക്കും
മക്കളാ കണ്ടം കിളയ്ക്കുന്നതും നോക്കി
നട്ടുച്ചയോളം ചടഞ്ഞിരിയ്ക്കും
ചളിയില്‍ പുരുണ്ടുവരുന്ന കാളതന്‍
കളിയോട്ടം കണ്ട് ചൊടിച്ചിരിയ്ക്കും
ഞാറ് പെണ്ണുങ്ങള്‍ നടുമ്പോഴുമക്കരെ
ചേറിന്റെ ഗന്ധം ശ്വസിച്ചിരിയ്ക്കും

തെളിമയില്‍ കാളയും മക്കളും ചോലയില്‍-
കുളി കഴിഞ്ഞു വരുവാന്‍ കാത്തിരിയ്ക്കും
താനുമീ ചേറ്റില്‍ പുരണ്ടു കൂത്താടിയ കാലം
മനസ്സിലെണീറ്റിരിയ്ക്കും
വാര്‍ദ്ധക്യം കൊണ്ട് വിറയ്ക്കുമാ ചുണ്ടത്ത്
വാക്കുകളിങ്ങനെ വന്നിരിയ്ക്കും
തിന്നും കുടിച്ചും കളിച്ചുമീ ഭൂമില്‍
എന്നെന്നും കൂത്തടിയ്ക്കുന്നു നമ്മള്‍



കവിത: ഒലി
രചന: ഒളപ്പമണ്ണ
ആലാപനം: സ്മിത മണ്ടൂര്‍

16 comments:

  1. മണ്ണിന്റെ മണമുള്ള കവിത!
    ആലാപന മനോഹാരിത മനസ്സിലൊരു തെന്നലായുറഞ്ഞു..

    ReplyDelete
  2. ബാബുമാഷിന്റെ മണ്ടൂര്‍ തന്നെയാണോ സ്മിത മണ്ടൂരും? നല്ല കവിത

    ReplyDelete
    Replies
    1. അതെ! മാഷിന്റെ വാമഭാഗം തന്നെ.. :)

      Delete
  3. ഹൃദ്യമായി രചനയും,ആലാപനവും.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  4. ഭാവസാന്ദ്രമായ ആലാപനം.....

    ReplyDelete
  5. നല്ലൊരു കവിത കേട്ട സംതൃപ്തി!
    ആശംസകള്‍!

    ReplyDelete
  6. അനില്‍...നന്ദി...എന്‍റെ പ്രിയയുടെ ശബ്ദം വീണ്ടും പുലര്‍കാലത്തില്‍ കേട്ടതിന്.............................

    ReplyDelete
    Replies
    1. മാഷിന്റെയും, ടീച്ചര്‍ടെയും മാധുര്യമൂറുന്ന ആലാപനമല്ലേ പുലര്‍ക്കാലത്തെ കൂടുതല്‍ ധന്യമാക്കുന്നത്..

      Delete
  7. സുപ്രഭാതം പുലര്‍ക്കാലമേ...
    സ്നേഹം ഒരുപാട്, പ്രിയരുടെ സാന്നിദ്ധ്യം തൊട്ടുണര്‍ത്തുന്ന പുലരികള്‍ക്ക്...!

    ReplyDelete
  8. സ്കൂളില്‍ പഠിച്ചിരുന്ന കവിതകള്‍ ഇങ്ങനെ ചൊല്ലികേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു. അതുപോലെ തന്നെ ഏവര്‍ക്കും ഇഷ്ടമായതിലും. സ്മിത ടീച്ചര്‍ വെറുതെ ആലപിച്ച ഒരു കവിതയാണിത്. എനിയ്ക്ക് കിട്ടിയപ്പോള്‍ അത് എന്റെ പ്രിയര്‍ക്ക് തരാതെ വയ്യല്ലോ..! ഏവര്‍ക്കും ശുഭദിനാശംസകള്‍..!

    ReplyDelete
  9. പാട്ട് കേള്‍ക്കാന്‍ കഴിഞ്ഞില്ല..എറര്‍ കാണിക്കുന്നു.

    ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടണം എന്ന് ഓര്‍മ്മിപ്പിക്കുന്ന കവിത.
    ആശംസകള്‍

    ReplyDelete
  10. വളരെ നന്നായിയിരിക്കുന്നു... മറന്നു പോയിരുന്നു ഈ വരികള്‍... ഇവിടെ പങ്കു വെച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്...

    ReplyDelete
  11. ലക്ക്, 4ഷെയേഡ് വിഡ്ജറ്റിലൂടെ പാട്ടു കേള്‍ക്കുന്നതിന് ജിമെയിലോ, ഫെയ്സ്ബുക്കോ ഏതെങ്കിലുമൊരു ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണതാണ്..

    നന്ദി മുബി! വരും ദിവസങ്ങളില്‍ ഇതുപോലുള്ള കവിതകള്‍ ഇനിയും പ്രതീക്ഷിയ്ക്കാം!

    ReplyDelete
  12. ഇതും കേള്‍ക്കുന്നില്ലല്ലോ മൊയലാളി?

    ReplyDelete
  13. കവിത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 4ഷെയേഡില്‍ എന്തോ പ്രശ്നം.. ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമിയ്ക്കണം!

    ReplyDelete
  14. നല്ലൊരു കവിത ..

    ReplyDelete