നാണിയമ്മയ്ക്കിത്ര നാളുകഴിഞ്ഞിട്ടും
ആണാള് തോര്‍ക്കുന്ന നാവാണ്
ഊണിനു പോലും വകയില്ലാ കാലത്തും
ക്ഷീണിച്ചു നില്‍ക്കാഞ്ഞ വീറാണ്
മുണ്ടോന്‍ വരമ്പത്ത് ചെല്ലുമ്പോഴൊക്കെയും
മുന്നാഴി വേര്‍പ്പിന്റെ മുത്താണ്
ആറ്റക്കറുമ്പിയും ചെങ്ങനും ചീരയും
അമ്മേടെ ഉള്ളിലിരുപ്പാണ്
ചൂരക്കോല്‍ തുള്ളി ചുടുചോര ചാത്തനെ
ചൂഴ്ന്നു വിളിയ്ക്കുന്ന മെയ്യാണ്
കോന്തിലന് ചേങ്ങന് നല്ലത് വന്നപ്പോള്‍
കുന്നായ്മ ചൊല്ലാത്ത നാവാണ്
മറുതയും ചെഞ്ചുടല മാടനും മറുവാക്കു
ചൊല്ലാത്ത മുക്കോടി ദൈവങ്ങളും
കൊക്കിലും കക്കിലുമൊന്നുമേകാഞ്ഞപ്പോള്
കോപിച്ചു നിന്ന കുറുമ്പാണ്
പാടത്തിനക്കരെ മാടത്തില്‍ പണ്ടുനാള്‍
പാവാടക്കാരിയ്ക്ക് പതിനേഴ്
നാണത്തിന് കുറിയിട്ട് മാറത്ത് മറയിട്ട്
ഓണത്തെ കാത്തൊരു പെണ്ണാള്
സുല്ലിട്ട് നില്ക്കുന്ന കള്ളത്തരങ്ങള്‍ക്ക്
വല്ലപ്പോഴെങ്കിലും ബേജാറ്
വല്ലം നിറയ്ക്കുവാന്‍ വാളെടുക്കുമ്പോഴും
മുല്ലപ്പൂവാണവള് അന്നാള്
തമ്പുരാന് വന്ന് മനസ്സ് ചോദിച്ചപ്പോള്‍
തഞ്ചത്തില്‍ മാറിയ പൂമോള്
തുള്ളിത്തുടിച്ചൊരു മേനിയെ മോഹിച്ച
തന്ത്രങ്ങള്‍ കൊയ്തൊരു പെണ്ണാള്
കൂരയും മണ്ണും പണയപ്പെടുത്തീട്ടും
കൂസാത്ത കൂവള കണ്ണാള്
കുന്നുമണിപോലെ സൂക്ഷിച്ച നാണയം
കുന്നാലെ പുസ്തകം വാങ്ങ്യോള്
അക്ഷരം ചൊല്ലിയ കിന്നാരം കേട്ടപ്പോള്‍
അല്ലല് പാതി മാറിയോള്
ചില്ലിട്ട കൊട്ടാര പുഞ്ചിരിയാകെയും
ചൂഷണമാണെന്നറിഞ്ഞോള്
ആറടി മണ്ണീനവകാശിയാകുവാന്
ആയുധം കയ്യിലെടുത്തോള്
നാടിന്റെ ഇതിഹാസ സമരമുഖങ്ങളില്‍
നാവോറു പാടിയുറഞ്ഞോള്
നാണിയമ്മയ്ക്കിത്ര നാളുകഴിഞ്ഞിട്ടും
ആരെയും കൂസാത്ത നാവാണ്
നല്കിയ നന്മകള് പോറ്റാത്ത മക്കള്‍തന്‍
പോക്കിനെയോര്ക്കുമ്പോള് നോവാണ്
രാജീവ് ആലുങ്കല്‍ പാടിയ വേര്‍ഷന്‍
കവിത: നാണിയമ്മ
രചന: രാജീവ് ആലുങ്കര്‍
ആലാപനം: സുദീപ് കുമാര്‍
സുന്ദര വരികള്‍! കലാപവും, ചതിവും, കൊള്ളയും, പട്ടിണിയും, പരിവട്ടവും, വില്ലനു മില്ലാത്ത നല്ലൊരു കവിത! ഇഷ്ടമായി
ReplyDelete"ചില്ലിട്ട കൊട്ടാര പുഞ്ചിരിയാകെയും
ReplyDeleteചൂഷണമാണെന്നറിഞ്ഞോള്"
ഇന്നു പലർക്കും അറിയാത്തത്.
പേരു കേട്ടപ്പോൾ എസ് രമേശൻ നായരുടെ തങ്കവല്യമ്മ ആണോർമ്മ വന്നത്.
"ആറടി മണ്ണീനവകാശിയാകുവാന്
ReplyDeleteആയുധം കയ്യിലെടുത്തോള്
നാടിന്റെ ഇതിഹാസ സമരമുഖങ്ങളില്‍
നാവോറു പാടിയുറഞ്ഞോള്...."
wow realy beautifull
ReplyDeleteതാളഭംഗിയുള്ള വരികള്‍.
ReplyDeleteആലാപനവും നന്നായി
കൊച്ചുമുതലാളിക്ക് ആശംസകള്‍
നല്ല പാട്ട്
ReplyDeleteസുപ്രഭാതം..
ReplyDeleteഒരു നാടന്‍ പാട്ടിന്റെ സൌന്ദര്യം നല്കുന്ന വരികള്‍..
കേള്‍ക്കാന്‍ ആയില്ലെങ്കിലും ചൊല്ലാന്‍ നല്ല താള രസം അനുഭവപ്പെട്ടു...നിയ്ക്ക് ഇഷ്ടായി ട്ടൊ..!
നല്ല കവിതയാണ് വര്‍ഷിണി! സ്പീക്കര്‍ ശരിയാകുമ്പോള്‍ ഒരിയ്ക്കല്‍ കൂടി വന്ന് കേള്‍ക്കൂട്ടോ..! പുലരിമഴ!
Deleteഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..! ശുഭദിനം ചങ്ങാതിമാരെ..!
ReplyDeleteനാണിയമ്മയെ കേട്ടും കണ്ടും വളരണം, പുതിയ തലമുറ...!
ReplyDelete