Friday 6 April 2012

ഒറ്റക്കിനാവ്


ഏതിരവില്‍ നീലമയില്‍ നീറി നിന്നു നീ
ഏതിരുട്ടിന്‍ കൊടുമുടിയില്‍ കുടിയിരുന്നു നീ
വേങ്കുഴലില്‍ പാട്ടെരിഞ്ഞ പാതിരാവത്ത്
ഒറ്റമുകില്‍ പോലെ നിന്നതേത് കിനാവോ
എന്നെ മാത്രം തേടിവന്നതേത് കിനാവോ
ഏതിരവില്‍ നീലമയില്‍ നീറി നിന്നു നീ
ഏതിരുട്ടിന്‍ കൊടുമുടിയില്‍ കുടിയിരുന്നു നീ

ഏങ്ങലടിച്ചലറിയ പൂങ്കാവുകളും പറവകളും
ഏലേലം പാടിയ നീരരുവികളുടെ നാവുകളും
ഉച്ചവെയില്‍ തീയുരുകിയ പച്ചനെല്ലിന്‍ പാട്ടുകളും
കണ്ണു നട്ട് കാത്തു നിന്നതാരുടെ വരവോ. ഓ
വിണ്ണോളം പൂത്തുലഞ്ഞതാരുടെ നിനവോ
ഏതിരവില്‍ നീലമയില്‍ നീറി നിന്നു നീ
ഏതിരവില്‍ നീലമയില്‍ നീറി നിന്നു നീ
ഏതിരുട്ടിന്‍ കൊടുമുടിയില്‍ കുടിയിരുന്നു നീ

നീലമുളങ്കാടുലഞ്ഞ് നീ നിറന്നല്ലോ
കൈതോല കൈ കുടഞ്ഞ് നീ ചിരിച്ചല്ലോ
കരിനാഗ കണ്ണെറിഞ്ഞ് നീ വിളിച്ചല്ലോ.. ഓ
കുളക്കോഴി കുരവ കേട്ട് നീ രമിച്ചല്ലോ
ഓര്‍മ്മകളില്‍ നീറി നില്‍പ്പതാരുടെ മണമോ.. ഓ
നെഞ്ചെരിയും തീ കെടുത്താന്‍ ഏതു കണ്ണീരോ
ഏതിരവില്‍ നീലമയില്‍ നീറി നിന്നു നീ
ഏതിരുട്ടിന്‍ കൊടുമുടിയില്‍ കുടിയിരുന്നു നീ

തേക്കുപാട്ടിന്‍ തേരുരുണ്ട ഞാറ്റടിക്കരയില്‍
കാറ്റുവന്നു കൂട്ടു കൂടാന്‍ കറുത്ത കണ്ണാളെ
ഒറ്റ തിരിഞ്ഞതേതുകോണില്‍ നീ മറഞ്ഞേപോയ്
മടവ വക്കില്‍ കൊറ്റിപ്പോലെ കാത്തിരിപ്പൂ ഞാന്‍
കരിക്കലപ്പ കഴുത്തിനുള്ളില്‍ കൊരുത്തു കൌമാരം
കറുത്ത മണ്ണിന്‍ തരിത്തുകൊണ്ട് പുതച്ചു പുന്നാരം
വിളവെടുക്കാന്‍ നീ വരില്ലേ വിത്തെറിഞ്ഞോളേ
നിറപറകള്‍ പൊലിപൊലിഞ്ഞ് പുലരണം നമ്മള്‍
നിറപറകള്‍ പൊലിപൊലിഞ്ഞ് പുലരണം നമ്മള്‍
നിറപറകള്‍ പൊലിപൊലിഞ്ഞ് പുലരണം നമ്മള്‍
നിറപറകള്‍ പൊലിപൊലിഞ്ഞ് പുലരണം നമ്മള്‍



കവിത: ഒറ്റക്കിനാവ്
രചന: ഗിരീഷ് പുലിയൂര്‍
ആലാപനം: ഗിരീഷ് പുലിയൂര്‍

13 comments:

  1. ഇന്നെല്ലാവര്‍ക്കും പുലര്‍ക്കാലത്തിലൂടെ ഒരു നാടന്‍ ശീലിലുള്ള കവിത നുകരാം.. പൊന്‍ പുലരി!

    നന്ദി!

    ReplyDelete
  2. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. കേള്‍ക്കാന്‍ സിസ്റ്റത്തിനെന്തോ പ്രോബ്ലം.. വായിക്കാനേ കഴിഞ്ഞുള്ളൂ.. എല്ലാം ശരിയായിട്ട് ഇനിയും വരാം.

    ReplyDelete
    Replies
    1. സിസ്റ്റത്തിന് തന്നെയാണോ പ്രോബ്ലം..? 4 ഷെയേഡില്‍ നിന്ന് പാട്ട് കേള്‍ക്കണമെങ്കില്‍ ഇപ്പോള്‍ അതില്‍ ലോഗിന്‍ ചെയ്യണം.. അതായിരിയ്ക്കും ഒരു പക്ഷെ കേള്‍ക്കാന്‍ കഴിയാഞ്ഞത്.. ഒന്ന് ചെക്ക് ചെയ്യൂ ഷേയ..

      Delete
    2. അല്ല, സിസ്റ്റത്തിനാ.. ഫോര്‍ഷെയേര്‍ഡ് ഞാന്‍ ലോഗിന്‍ ചെയ്തു..:)

      Delete
    3. അത് ശരി.. ഡൌണ്‍ലോഡ് ചെയ്ത് വെച്ചോളൂ.. സിസ്റ്റം ശരിയാകുമ്പോള്‍ കേള്‍ക്കാം.. :)

      Delete
  4. എന്നത്തേയും പോലെ കേള്‍ക്കാത്ത ഒരു കവിത കൂടി കേട്ടു.. എന്റെ ഇപ്പോഴത്തെ സായാഹ്നങ്ങള്‍ പുലര്‍ക്കാലത്തിന്റെ കൂടെയാണ്. ഇവിടെ വന്നാല്‍ പോകാനേ തോന്നില്ലെ.. നന്ദി സ്നേഹിതാ..!

    ReplyDelete
    Replies
    1. ഇത് കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നു.. :) സമയം പോലെ എല്ലാ കവിതകളും കേള്‍ക്കൂ.. നന്ദി!

      Delete
  5. നല്ല പാട്ട്, നന്ദി

    ReplyDelete
    Replies
    1. ഇന്നലെ കവിത കേള്‍ക്കാന്‍ വന്നില്ലേ? :)

      Delete
  6. സ്വാമിന് ദിവസവും വന്ന് ഓരോ കവിത കേട്ടിട്ട് പൊയ്ക്കൂടേ.. :)

    ReplyDelete
  7. വളരെ മനോഹരമായ കവിത...

    ReplyDelete