Monday 30 April 2012

കൃഷ്ണാഷ്ടമി


നല്ലൊരു നീതിമാനാണെ
സാക്ഷാല്‍ ദില്ലിയില്‍ വാഴുമീ ഷാഹന്‍ഷാ
തെണ്ടിനടപ്പതിനങ്ങോരെന്നെ
കൊണ്ടു തുറുങ്കിനകത്താക്കി
ചെറ്റും പോംവഴിയില്ലാത്തോര്‍ക്ക്
ഇഹ കൊറ്റും പായും സൌജന്യം
കൂടിയ പുള്ളികളാണാ ജയിലില്‍
കൂടിയതൊറ്റ മുറിയ്ക്കുള്ളില്‍
കെട്ടിയ പെണ്ണിന്‍ നാവാല്‍
സ്വയിര്യം കെട്ടു നഗരിയില്‍ വന്നെത്തി
ഒട്ടു പകലിലിരന്നും രാവില്‍ -
കട്ടുമലഞ്ഞിടുന്നു ഈ ഞാനും
ഗുസ്തിയില്‍ തോറ്റുതോറ്റാരോടും
കലഹത്തിനു നില്‍ക്കും രാംസിംഗും
കൊത്തുവാള്‍ ചേരികള്‍ തോറും
മാനം വിറ്റു നടക്കും മീനായും
ചൂതുകളിക്കാരോടിട കൂടി
ചുറ്റും പയ്യന്‍ രാജീവും
വശ്യമരുന്നുകള്‍ വില്‍ക്കും തെക്കനും
നൊസ്സു പിടിച്ചൊരു ഫക്കീറും
ഉണ്ടിരു സന്യാസിമാരും
അവര്‍ക്കോ ശുണ്ഠികലര്‍ന്നൊരു ഗാംഭീര്യം
ചുണ്ടിലഭംഗുരമായൊരു മൌനം
മുണ്ടിനരയ്ക്കൊരു കൌപീനം

ഒറ്റമരത്തില്‍ കുരങ്ങുകള്‍ അങ്ങനെ
ഒത്തു ഞങ്ങള്‍ തുറങ്കറയില്‍
ദില്ലിയില്‍ ഓടമണക്കുന്നോര്‍ക്കിതിന്‍
ഉള്ളിലെ നാറ്റം നിസ്സാ‍രം
വല്ലതും അഷ്ടികിടക്കാത്തോര്‍ക്കി
കല്ലരി നല്ലൊരു സല്‍ക്കാരം
മങ്ങലിലെന്നും വേവുന്നോര്‍ക്കീ
മണ്ണുവിളക്കുമലങ്കാരം
ചേതം വന്നിതു ഞങ്ങള്‍ക്കെന്നാല്‍
സ്വാദുപരക്കും സ്വാതന്ത്ര്യം
എന്നാല്‍ ദില്ലിയില്‍ വാഴും
മന്നോര്‍ മന്നനുമൊണ്ടോ സ്വാതന്ത്ര്യം
മാനം മുട്ടും കൊട്ടാരത്തിന്‍ മാതിരി
ഏതൊരു ജയിലുള്ളൂ

അങ്ങനെ ശാന്തിഅശാന്തികളാര്‍ന്നീ
ഞങ്ങളിരുന്നു ബന്ധത്തില്‍
തേവിടി പെണ്ണുമായി മന്ത്രിച്ചങ്ങിനെ
നേടി തെക്കന്‍ വ്യാപാരി
രാവും പകലുകള്‍ കൂര്‍ക്കം വലിയാല്‍
രാകി ഉറങ്ങി രാംസിംഗും
ഡംബൊടിരുന്നു യോഗികളങ്ങിരു
വന്‍പുലി പോലെ പുലിത്തോലില്‍
ഹുക്ക നിറച്ചു കൊടുത്തു പയ്യന്‍
അതെക്കി വലിച്ചു ഫക്കീറും

അപ്പടി നാളുകള്‍ പോകെ
ശ്രീകൃഷ്ണാഷ്ടമിയായി ഞാനോര്‍ത്തു
മാമകം നാടം ഭംഗത്തില്‍
കുഗ്രാമതടത്തിന്‍ അംഗത്തില്‍
കാല്ലിക്കുടമണി നാദം കാതിന്
പാലമൃതൂട്ടും രംഗത്തില്‍
ഏതൊരു വീട്ടിലുമിന്നൊരു മേഘ-
ശ്യാമളനുണ്ണീ പിറക്കുന്നു
കുഞ്ഞിക്കയ്യു നുണക്കെ
കര്‍ഷക നെഞ്ചിലൊരമ്പു ചുരക്കുന്നു
തേനൊലി വായ ചിരിയ്ക്കെ
ദീപ ശ്രേണികള്‍ ചുറ്റും കത്തുന്നു
കൊഞ്ചലുതിര്‍ക്കെ ചേങ്ങില
കൈമണി കൊട്ടി കേവലര്‍ പാടുന്നു
പഞ്ഞക്കെടുതിയില്‍ പോലും
പാതയില്‍ പാട്ടും ഭജനയും ആഘോഷം

തത്ര തുറങ്കിലിരുന്നൊരു ഗാനം
താനറിയാതെ ഞാന്‍ പാടി
താമരക്കണ്ണനെ താരാട്ടാട്ടും
തായ യശോദതന്‍ പുന്നാരം
പല്ലവലോലമാം പാട്ടിനെന്‍ പാഴ്-
തൊള്ളയാല്‍ ഞന്‍ പെരിക്കേല്‍പ്പിയ്ക്കേ
പല്ലവി പാടുവാന്‍ കൂടി പേര്‍ത്തന്‍
കല്ലറയ്ക്കുള്ളിലെ മിത്രങ്ങള്‍
കൈവശമെത്തി തോഴര്‍ക്കങ്ങിരു
കൈമണി ഗഞ്ചിറ സിത്താറും
തന്‍ തുടയിന്മേല്‍ ഗുസ്തിക്കാരന്‍
താളം പിടിച്ചു തിമിര്‍ക്കുമ്പോള്‍
ചെമ്പനീര്‍ നീരലര്‍ തേനതിര്‍ നാദം
ചെമ്മേ മീനയുതിര്‍ക്കുമ്പോല്‍
ചെഞ്ചിടക്കെട്ടിയ തന്‍ തലയാട്ടി
ചേര്‍ന്നു യോഗികള്‍ മേളത്തില്‍
ഗോപന്മാരായ് ഞങ്ങളക്കല്ലറ
ഗോകുലമായാഘോഷത്തില്‍

കണ്ണാ ഞങ്ങള്‍ നിന്‍ കായാമ്പൂവുടല്‍
കണ്ണീര്‍ കൊണ്ടു കുളിപ്പിയ്ക്കാം
വിശ്വപിതാവാം നീയീ ഞങ്ങടെ
കൊച്ചു കിടാവായി വന്നല്ലോ
ഞങ്ടെ പുണ്യമിതല്ലെന്നാലോ
നിന്‍ കരളേലും കാരുണ്ടും
ഗാണ്ഢം നിന്നെ മുകര്‍ന്നേ നില്‍പ്പൂ
മൂകം ഞങ്ങടെ വാത്സല്ല്യം
കാല്ലിക്കുളമ്പടി മണ്‍പൊടി താവും
പീലിത്തിരുമുടി കെട്ടിപ്പാന്‍
സുന്നമാം പൂങ്കവിളൊപ്പാന്‍
നാനാവര്‍ണ്ണ വനമാല ചാര്‍ത്തിപ്പാന്‍
ഇച്ഛപോല്‍ പാല്‍ തൈര്‍ വെണ്ണകളൂട്ടി
കൊച്ചു കുടവയര്‍ വീര്‍പ്പിയ്ക്കാന്‍
ചന്തമീയന്നു തുളുമ്പും പൂവല്‍
ചന്തിയിലോമന നുള്ളേകാന്‍
കണ്ണാ നിന്നെ മടിയിലിരുത്താന്‍
കാലിന്‍ പൂമ്പൊടി ചൂടീടാന്‍
കങ്കണ നൂപുര നാദം പൊങ്ങും
നിന്‍ കളിയാട്ടം കണ്ടീടാന്‍
കോലക്കുഴല്‍ വിളി കേള്‍പ്പാന്‍
ഉള്‍ക്കൊതി കൊള്‍വൂ ഞങ്ങടെ വാത്സല്യം
മംഗളമെന്തിനു വേറെ പിച്ചകള്‍
ഞങ്ങളിതൊന്നെ പ്രാര്‍ത്ഥിപ്പൂ
കായാമ്പൂവുടല്‍ കാണ്മാന്‍
നീയാം പീയൂഷത്തിലലിഞ്ഞീടാന്‍

ആ മട്ടില്‍ ഞാനുമെന്‍ തോഴരും
ഗോപ ഗ്രാമത്തിന്‍ ഗാനമൊഴുക്കുമ്പോള്‍
അഞ്ചിതതാളമതിങ്കള്‍ തുടിച്ചു
ഗഞ്ചിറ കൈമണി സിത്താറും
ഞാനങ്ങു നിര്‍ത്തവേ നീളെത്തുടര്‍ന്നു
ഗാനങ്ങള്‍ മീണയും രാജീവും
എന്തൊരു പൂങ്കുയിലാണെന്നോ
മരമന്ദനാം രാജീവിന്‍ കണ്ഠത്തില്‍
പിന്നെയാ സന്യാസിമാരും പാടി
മന്ത്രഗഭീരമാം ശബ്ദത്തില്‍
സാരം തിരിഞ്ഞീല്ല ഞങ്ങള്‍ക്കെല്ലാം
സാരസ നേത്രനു സല്‍ക്കാരം
ഞാനറിയുന്നേന്‍ നിത്യാന്ധര്‍ക്കതു
കാണുക ശക്യമല്ലെന്നാലും
കണ്ണന്‍ വന്നു തുറുങ്കില്‍ ഞങ്ങടെ
മുന്നിലിരുന്നു സ്വല്ലാസം
ആ നില കാണ്‍കെ പ്രേമത്താല്‍
പുളകാകുലമായി ജഗത്തെല്ലാം
രാപ്പകലങ്ങു തുറുങ്കില്‍ കീര്‍ത്തന-
രാഗം മാറ്റൊലി കൊള്ളിക്കേ
കാരാഗ്രഹ പാലകര്‍ ചുറ്റിലു
മാരാല്‍ കൂടി ശ്രദ്ധിയ്ക്കേ
നെയ്യുവിളക്കിന് നൈവേദ്യത്തിന്
നേമീച്ചോരോന്നെത്തിയ്ക്കേ
ആയവര്‍ ഞങ്ങളും കണ്ണന് കൂട്ടാം
ആനായച്ചച്ചെറു ബാലകരായ്
കാലികളായി വൃന്ദാരണ്യ ചോലയില്‍
മെത്തും പുല്ലുകളായ്
കാളിയ പന്നഗമായ് പാപം-
കാലിനെ ഞ്ഞങ്ങടെ പത്തികളില്‍
കേളി മുഴങ്ങിനെ മര്‍ദ്ധന നര്‍ത്തന
കേളികളാടീ ഗോപാലാന്‍

അത്യാനന്ദലയത്തൊടു ഫക്കീര്‍
സിത്താര്‍ മീട്ടിയിരിയ്ക്കുമ്പോള്‍
രാവിലൊരുന്നാള്‍ കാളിന്ദി സഖീ
രാധിക തന്‍ വിധുരാലാപം
മീനമൊഴിഞ്ഞു വീണ്ടും വീണ്ടും
ദീനമനോഹര രാഗത്തില്‍

നാളെ വരാമെന്നോതി മധുരയ്ക്ക്
നാളികലോചനന്‍ പോയല്ലോ
നാളെയെന്നെത്തുമെന്‍ താരുണ്യക്കടല്‍
വേലിയിറക്കുവുമായല്ലോ
യെമ്മട്ടു ഞാന്‍ കടഞ്ഞീടും
തന്നികളേറ്റം പോലെ കാരുണ്യം
ആയതിറക്കം തുടങ്ങീടില്‍
പൊയ് പോയതു താനെന്നേയ്ക്കും
ജീവിച്ചിരിയ്ക്കുകില്‍ ഞാനൊരുനാളെന്‍
ജീവിത നാഥനെ വീണ്ടേയ്ക്കാം
ആ മിതു പക്ഷെ എന്തൊരു സത്വര
ഗാമിയാണെന്നോ താരുണ്യം
കാര്‍വരി വണ്ടു പറന്നേ പോയെന്‍-
ജീവിത വല്ലരി പൂത്തപ്പോള്‍
നിഷ്ഫലമെന്‍ പരിഫുല്ലം യൌവ്വന
മെപ്പൊഴിതെത്തും പ്രാണേശ്വന്‍
വേഗം പോക നീ തോഴി നാഥനെന്‍
ആഗമിച്ചീടും അറിഞ്ഞാലും
മാനസ ചോരനെ തേടിപ്പോവേന്‍
മാനം വെടിഞ്ഞു ഞാ‍ന്‍ അല്ലെങ്കില്‍

ആപതുവിന്റെ അനശ്വര ഗാനം
താതുമെന്‍ ഞങ്ങടെ ചുണ്ടുകളില്‍
ആതംഗത്താല്‍ ആനന്ദത്താല്‍
അശ്രുകണങ്ങള്‍ അടര്‍ന്നപ്പോള്‍
രാവും ഞങ്ങളും ആ മധുരിയ്ക്കും
നോവുപൊറുക്കാനാവാതെ
പോവുകയായി മാനസ ചോരന്‍
മേവും ദൂരപുരം തേടി

പിറ്റേന്നെന്തോ ഞങ്ങടെ ജയിലിന്‍
പൂട്ടു തുറന്നു പുറത്താക്കി
കണ്ണീരോടെ യാത്രപറഞ്ഞു
കാരാഗ്രഹ പാലകരും
നല്ലൊരു നീതിമാനാണെ
സാക്ഷാല്‍ ദില്ലിയില്‍ വാഴും ഷാഹന്‍ഷാ
തീനും വൈനും അഭീനും കഴിച്ച-
ഭിമാനം ചൂടിയിരിയ്ക്കുമ്പോള്‍
അത്തിരുമുമ്പില്‍ സമ്പത്തിന്‍
കൂത്താട്ടം കണ്ടു രസിയ്ക്കുമ്പോള്‍
ദുഃഖിതലോകമുയര്‍ത്തും രോദന
ദുര്‍ഗന്ധങ്ങള്‍ സഹിയ്ക്കാതെ
അല്പരസ പുരികത്താലങ്ങോര്‍
കല്പനയൊന്നു കൊടുക്കുന്നു
അപ്പോഴതിന്‍ ജനരങ്ങിങ്ങു കാറ്റില്‍
ചപ്പില പോലെ പറക്കുന്നു
ജയിലിനകത്തവ്വണം താന്‍
ജയിലു തുറന്നു പുറത്തേയ്ക്കും

അങ്ങനെ പട്ടണ ഭീതിയില്‍ വീണ്ടും
ഞങ്ങളലഞ്ഞു തിരിച്ചെത്തി
നീണാല്‍ ഞങ്ങള്‍ തുറുങ്കില്‍ പോറ്റിയ
നീല സ്വപ്നമുടഞ്ഞേ പോയി
തമ്മിലകന്നു ഞങ്ങള്‍ പലരുടെ
കര്‍മ്മമെനിക്കെന്തോരാവൂ
ഗുസ്തിക്കാരനെ ആരോവഴക്കില്‍
കുത്തിക്കൊന്നെന്നു സംസാരം
പണ്ടുകഴിഞ്ഞെപോല്‍ ഞാനെന്‍ കൊറ്റിന്
തെണ്ടിയും കട്ടും തേടുന്നു
ഹന്ത പഴകിയ ശീലം പോല്‍
ഒരു ബന്ധനമുണ്ടോ ലോകത്തില്‍
പാവമെന്‍ കഷ്ടപ്പാടിനെപറ്റിഞാന്‍
പാടി കേള്‍ക്കണമെന്നുണ്ടോ
നീല നിലാവില്‍ കൊച്ചുകിനാവെന്‍
നീറിനെ ചേതന പുല്‍കുമ്പോള്‍
അക്കഥയല്‍പ്പം ഞാന്‍ ചൊല്ലിപ്പോയ് ഞാന്‍
ഉള്‍ കൃപ കൊണ്ടു പൊറുത്താലും

എന്‍ കഥമാത്രവുമല്ലിത്
ദു:ഖം തങ്കിടും ഇത്തായ് നാടില്ലേ
ആക്രമണങ്ങളും പോരും പഞ്ഞവും
തീക്കനല്‍ നെഞ്ചിലുതിര്‍ത്താലും
ഉത്സംഗത്തിലിരിപ്പൂ തായയ്ക്ക്
ഉണ്ണിക്കണ്ണന്‍ കാര്‍വര്‍ണ്ണന്‍
മായാ ബാ‍ലന് ചൂടാനായ്
ഇഹ മയിലുകള്‍ പീലി വഹിയ്ക്കുന്നു
മാറില്‍ തൂവനമാലിക ചാര്‍ത്താന്‍
ഏറിയ കാടുകള്‍ പൂക്കുന്നു
ഓമല്‍ ചുണ്ടിന് പൊണ്‍കുഴലൂതാന്‍
ഓടപ്പുല്ലുകള്‍ നീളുന്നു
കുഞ്ഞിനുടുക്കാന്‍ സന്ധ്യകളാടകള്‍
മഞ്ഞള്‍ പിഴിഞ്ഞു വിരിയ്ക്കുന്നു
ഉള്ളിലുമങ്കതലത്തിലുമങ്ങിനെ
ഉണ്ണിയിരുന്നു ചിരിയ്ക്കുമ്പോള്‍
പാലാഴി പിയൂഷം നെഞ്ചില്‍
കാലാകാലം ചോരുമ്പോള്‍
അമ്മക്കെന്തിന് സന്താപം
ഹാ നമ്മള്‍ക്കെന്തിന് സന്താപം



കവിത: കൃഷ്ണാഷ്ടമി
രചന: വൈലോപ്പിള്ളി
ആലാ‍പനം: മധുസൂദനന്‍ നായര്‍

9 comments:

  1. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  2. തങ്കപ്പന്‍ സര്‍, റൈഹാന, ഷാജു..
    നന്ദി.. സുപ്രഭാതം!

    ReplyDelete
  3. നന്നായിട്ടുണ്ട്....

    ReplyDelete
  4. എന്‍ കഥമാത്രവുമല്ലിത്
    ദു:ഖം തങ്കിടും ഇത്തായ് നാടില്ലേ
    ആക്രമണങ്ങളും പോരും പഞ്ഞവും
    തീക്കനല്‍ നെഞ്ചിലുതിര്‍ത്താലും
    ഉത്സംഗത്തിലിരിപ്പൂ തായയ്ക്ക്
    ഉണ്ണിക്കണ്ണന്‍ കാര്‍വര്‍ണ്ണന്‍

    അനില്‍,

    പാടി കേള്‍ക്കുമ്പോള്‍ ആണ് ഈ വൈലോപ്പിള്ളി കവിത ഞാന്‍ കൂടുതല്‍ ആസ്വദിച്ചത്. നന്ദി.

    ReplyDelete
  5. എത്ര വരികളാണ് തെറ്റായി കൊടുത്തിരിക്കുന്നത്. ഒരു മഹാകവിയുടെ ഒരു നല്ല കവിതയെ ഇത്തരത്തിൽ വികൃതരൂപത്തിൽ കൊടുത്തത് കണ്ട് വളരെ സങ്കടം തോന്നുന്നു. മലയാള കവിതയെ ഇങ്ങനെ ഉപദ്രവിക്കാതിരുന്നാൽ നന്ന്.

    ReplyDelete
    Replies
    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.. മലയാള കവിതയെയും, മഹാകവികളെയും ഉപദ്രവിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കാം..!

      Delete