നിന്നക്ഷരങ്ങള്ക്കു ചിറകുകള് നല്കി നീ
നിന്നാശയങ്ങളില് സൌരഭം പൂശി നീ
എന്‍ സങ്കടങ്ങള്‍ തന് പഞ്ചാഗ്നി മദ്ധ്യത്തില്‍
എന്നുമെന്‍ സാന്ത്വന തീര്‍ത്ഥമായ് പെയ്തു നീ
ഒട്ടു പിണങ്ങിയും ഒട്ടൊട്ടിണങ്ങിയും
ഒപ്പം നടന്നു നാം ഈ വഴിത്താരയില്‍
സപ്തസ്വരങ്ങളും സര്‍വ്വ രാഗങ്ങളും
നര്‍ത്തനമാടി നിന് മുന്നില്‍ സഖികളായ്
നീ ജയിച്ചോജയം നീയായ് മാറിയോ
വാണി നിന്നില്‍ ചേര്‍ന്നലിഞ്ഞുവോ പൂര്‍ണ്ണമായ്
നിന് സ്വരം പുല്കുന്ന ഭാഷയോടൊപ്പമെന്‍
ഉള്ളവും ആകാശമായ് വളര്ന്നില്ലയോ
നിന്നക്ഷരങ്ങള്‍ (Click here to download)
കവിത: നിന്നക്ഷരങ്ങള്‍
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: ദേവാനന്ദ്
ഏറെയും ഓഫീസില്‍ ഇരുന്നുള്ള വയനയാകയാല് സംഗീതം കേട്ട് ആസ്വദിക്കാന്‍ സമയം കിട്ടാറില്ല! എങ്കിലും മുഴുവന്‍ വായിക്കും.
ReplyDeleteആശംസകള്‍!
സമയം പോലെ കേള്‍ക്കുക കൂടി ചെയ്യൂ..
Deleteകേട്ടുകൊണ്ടുള്ള ആസ്വാദനം അല്പം കൂടി ഹൃദ്യമായിരിയ്ക്കും!
wow very nice.....
ReplyDeleteനന്ദി റൈഹാന!
Deleteനന്നായിരിക്കുന്നു രചനയും ആലാപനവും.
ReplyDeleteആശംസകള്‍
Nice to listen, nice to read. Thanks
ReplyDeleteനന്ദി തങ്കപ്പന് സര് & അജിത്തേട്ടന്
ReplyDeletegood one..
ReplyDelete