അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അതുകേട്ടൊരടിയും ചലിയ്ക്കുവാനാകാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
തിരികെട്ടു പോയ വിളക്കിന്റെ മുന്പില് ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
തിരികെട്ടു പോയ വിളക്കിന്റെ മുന്പില് ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്നിയില്‍
ഉള്ളിലെ കനവുമെന്‍ ആയൂരാരോഗ്യവും
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്നിയില്‍
ഉള്ളിലെ കനവുമെന്‍ ആയൂരാരോഗ്യവും
ഉള്ളിലെ കനവുമെന്‍ ആയൂരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്കൃതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
മാറുന്ന കാലത്തിലേറും പരിഷ്കൃതി
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്ക്കവേ
ചാറിയ മിഴിനീരിനര്‍ത്ഥമാരറിയുവാന്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്ക്കവേ
ചാറിയ മിഴിനീരിനര്‍ത്ഥമാരറിയുവാന്‍
ചാറിയ മിഴിനീരിനര്‍ത്ഥമാരറിയുവാന്‍
ഒരു നാളിലൊരുവേള ഞാനുമെന്റെമ്മയും
ഒരുമിച്ചു നില്ക്കുന്ന ചിത്രമുണ്ടുള്ളിലായ്
ഒരു നാളിലൊരുവേള ഞാനുമെന്റെമ്മയും
ഒരുമിച്ചു നില്ക്കുന്ന ചിത്രമുണ്ടുള്ളിലായ്
ഒരുമിച്ചു നില്ക്കുന്ന ചിത്രമുണ്ടുള്ളിലായ്
അതില്‍ നിന്നിറങ്ങിവന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല് കെട്ടിപ്പിടിയ്ക്കവേ
അതില്‍ നിന്നിറങ്ങിവന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല് കെട്ടിപ്പിടിയ്ക്കവേ
അലിവാര്‍ന്ന മൊഴികളാല് കെട്ടിപ്പിടിയ്ക്കവേ
അറിയാതെ തേങ്ങിക്കരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
അറിയാതെ തേങ്ങിക്കരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരു ദിനം സര്‍വ്വ സൌഭാഗ്യങ്ങളും പേറി
ഒറ്റമകന് വരുമെന്ന് നിനച്ചമ്മ
ഒരു ദിനം സര്‍വ്വ സൌഭാഗ്യങ്ങളും പേറി
ഒറ്റമകന് വരുമെന്ന് നിനച്ചമ്മ
ഒറ്റമകന് വരുമെന്ന് നിനച്ചമ്മ
കാത്ത് കാത്തൊടുവില്‍ മരിച്ചുപോയൊരുനോക്ക്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
കാത്ത് കാത്തൊടുവില്‍ മരിച്ചുപോയൊരുനോക്ക്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അതുകേട്ടൊരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്
അകലെക്കിനാവിന്റെ (Click here to download)
കവിത: സ്നേഹപൂര്‍വ്വം അമ്മയ്ക്ക്
രചന: ടി.കെ. അലി
ആലാപനം: നവാസ് പാലേരി
ഏവര്‍ക്കും ശുഭദിനാശംസകള്‍!
ReplyDeleteജീവിത സൌഖ്യങ്ങള്‍ തേടി പായുന്ന, പ്രവാസിയുടെ ജീവിതം കയ്പ്പേറിയതാനെങ്കിലും, അതില്‍ നിന്ന് ഒരു മോചനം സാധ്യമാവാത്ത്തത് പോലെ...എങ്കിലും,എതോരമ്മയും നിനക്കുന്നു തന്റെ മകന് സകലസൌഭാഗ്യങ്ങളും പേറി തിരിച്ചു വരുമെന്ന്....അവസാനം ആ സ്വപ്നങ്ങള്‍ ശ്മശാനത്തിലെരിയുന്നു...മനസ്സിന്റെ ആഴങ്ങളിലെവിടെയോ ഒരു നീറല്....ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി കൊച്ചുമുതലാളി...
ReplyDeletenalla varilakum aalabanavum
ReplyDeleteഹ്രിദ്യം!
ReplyDeleteചോരവാര്‍ന്നു നീറുന്ന വരികള്‍ ..ഹൃദ്യമായ ആലാപനം.
ReplyDeleteഎന്റെ പ്രിയ കൂട്ടുകാരാ ,നന്ദി...നന്ദി...!!
നല്ല ഭാവസാന്ദ്രമായ ആലാപനം അല്ലേ?
Deleteവളരെ ഇഷ്ടമായി
ReplyDeleteഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം പ്രിയരെ..
ReplyDeleteശുഭദിനാശംസകള്‍!
good..........
ReplyDeleteGOOD
ReplyDeleteനൊമ്പരപ്പെടുത്തുന്ന വരികളില്‍ പ്രവാസി
ReplyDeleteജീവിതത്തിന്റെ തിങ്ങലും,വിങ്ങലും
അനുഭവവേദ്യമാകുന്നു.പ്രത്യേകിച്ചും
വിദേശജീവിതം അനുഭവിച്ചവര്‍ക്ക്.
ആലാപനവും കവിതയ്ക്ക് അനുസരിച്ചായി.
കൊച്ചുമുതലാളിക്ക് ആശംസകള്‍
ജീവിതത്തിന്റെ നനവാര്‍ന്ന കവിത...
ReplyDeleteആശംസകള്‍ അനിത്സിനു....
അമ്മ എന്ന വികാരത്തിന് പകരംവെയ്ക്കാന്‍ വേറെ എന്താണുള്ളത്?
Deleteപ്രവാസിയാവുക എന്നത ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദുര്യോഗം
ReplyDeleteഎനിക്ക് ശെരിക്കും ആസ്വാദനം എഴുതാനറിയില്ല പക്ഷെ ചിലെ കവിതകൾ എനിക്ക് എന്നതോ ഒരു ഫീൽ തരും അങ്ങനെ ഞാൻ ഈ കവിതയുടെ ആസ്വാദനാ കുറിപ്പ് എഴുതി എനിക്ക് ഇതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് ഒരു പ്രവാസിയുടെ ജീവിതമാണ് ശെരിക്കും ഈ കവിത കെട്ടുകഴിഞ്ഞപ്പോ കരച്ചിൽ വന്നു
ReplyDeleteനന്ദി.. വീണ്ടും വരിക!
Deleteammayillatha achanillatha oru jeevidham orkan polum vayya amma amma amma
ReplyDeleteammayanellam 🥰🙏🤲 kavidha ketappo nenju neerunnu 🥹