Tuesday 20 March 2012

ഒറ്റ


ഒറ്റയ്ക്കിരിയ്ക്കണം
കഴിഞ്ഞതുപോലെന്തോ ചിലതോര്‍ത്ത്
ഒറ്റയ്ക്കിരിയ്ക്കണം
ഒറ്റയ്ക്കിരിയ്ക്കണം
കഴിഞ്ഞതുപോലെന്തോ ചിലതോര്‍ത്ത്
ഒറ്റയ്ക്കിരിയ്ക്കണം

ഓര്‍മ്മകളിലെന്തായിരിയ്ക്കുമെന്നോര്‍ക്കാതെ
ഒന്നുമില്ലാതെ
ഓര്‍മ്മകളിലെന്തായിരിയ്ക്കുമെന്നോര്‍ക്കാതെ
ഒന്നുമില്ലാതെ
വന്നുപോം നിനവുകളോരോന്നും വേര്‍പിരിയ്ക്കാതെ
ഒറ്റയ്ക്കിരിയ്ക്കണം
ദിനരാത്രമെന്ന പോല്‍
ഒന്നിച്ച് തനിച്ച്

എന്നോ പറഞ്ഞ വാക്കുകള്‍
എന്നോ കണ്ടാതാം നിറമേന്മകള്‍
എന്നോ പറഞ്ഞ വാക്കുകള്‍
എന്നോ കണ്ടാതാം നിറമേന്മകള്‍
ചെറു ചലനങ്ങള്‍ പ്രകാശവേഗത
ദീപ്ത സുഖദുഃഖ സഞ്ചാര പദങ്ങള്‍
സ്വപ്ന സാന്ധ്യമാം കാലപ്രവാഹം
ഒക്കെയും ഒരു മൃദുസ്പര്‍ശമായ്
വന്നണയുമോ..?
ഒക്കെയും ഒരു മൃദുസ്പര്‍ശമായ്
വന്നണയുമോ..?

ഒറ്റയ്ക്കിരിയ്ക്കണം
പരസ്പരം കുറുകിയും ചിക്കിചികഞ്ഞും
ഒറ്റയ്ക്കിരിയ്ക്കണം
പരസ്പരം കുറുകിയും ചിക്കിചികഞ്ഞും
ദൂരെ ഏകാന്തമേതോ ശിഖരത്തില്‍
ചേക്കേറുമൊരു പക്ഷിയുടെ മനസ്സുമായ്
ഒന്നിച്ച് തനിച്ച് വേര്‍പിരിഞ്ഞ്
അങ്ങനെ അങ്ങനെ
ഹാ.. എത്ര സാഹസം
ഹാ.. എത്ര സാഹസം



കവിത: ഒറ്റ
രചന: ഒ.എം. രാമകൃഷ്ണന്‍
ആലാപനം: ബാബു മണ്ടൂര്‍

6 comments:

  1. നല്ല കവിതയ്ക്ക് നന്ദി.. അഭിനന്ദനങ്ങള്‍

    ReplyDelete
  2. കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. മാഷിനെ വീണ്ടും കേള്‍ക്കാന്‍ അവസരം നല്‍കിയതില്‍ സന്തോഷം ട്ടൊ..
    കവിത കൊള്ളാം....!

    ശുഭരാത്രി...!

    ReplyDelete
  4. ഭാവസാന്ദ്രമായ ആലാപനം നമ്മേ മറ്റൊരു തലത്തിലെത്തിയ്ക്കുന്നു.. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. പൊന്‍പുലരി!

    ReplyDelete