താമര പൂക്കളും ഞാനുമൊന്നൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നി നിലാവും ഇളം വെയിലും
വന്നു ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും
ഉറക്കത്തിലൊന്നേ മനസ്സിന്നു മോഹം
ഒന്നിച്ചുണരും ഉണര്ന്നെഴുന്നേല്ക്കുമ്പോള്
ഒന്നേ മിഴികളില്‍ ദാഹം
ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമര പൂവുകള്‍ തോറും
എന്നിലേ സ്വപ്നങ്ങള്‍ ചെന്നുമ്മവെച്ചിടും
പൊന്നില തുമ്പികള്‍ പോലെ
രോമ ഹര്‍ഷങ്ങള്‍ മൃദു പരാഗങ്ങളില്‍
ഓമന നൃത്തമാടും
എന്നുമാ കല്ലോലിനിയില്‍ ഹംസങ്ങള്‍ പോല്‍
എന്നനുഭൂതികള്‍ നീന്തും
നൃത്തം കഴിഞ്ഞു പരാഗങ്ങളില്‍
സ്നാന ശുദ്ധരായെത്തും കിനാക്കള്‍
എന്നിലെ സഞ്ചിത സംഗീത വീചിയില്‍
എങ്ങോ മിഴിനട്ടു നില്ക്കും
കാനന പൊയ്കയില്‍ കണ്ണാടി നോക്കുന്ന
താമരമൊട്ടുകള്‍ പോലെ
മണ്ണിനെ നോക്കി കൊതിപൂകി നില്ക്കുന്ന
വിണ്ണിലെ താരകള്‍പ്പോലെ
പൂവിന് പുളകമാം പൂമ്പൊടി ചാര്‍ത്തിലെ
ജീവ ചൈതന്യവുമായി
എന്നനുഭൂതികള്‍ എന്നിലെ സങ്കല്പ്പ
നിര്‍മ്മാണ ശാലയിലെത്തും
ഓരോ പരാഗവും എന്നിലെ തീയില്‍
വെച്ചൂതി തനി തങ്കമാക്കും
കൈവിരല്‍ മുട്ടിയാല്‍ പാടിതുടങ്ങുമെന്‍
ജീവിത വീണതന് മാറില്‍
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തത്തണി തങ്കം ഉരുക്കിയുണ്ടാക്കിയ
സപ്ത സ്വരക്കമ്പി പാകും
തന്ത്രികള്‍ തോറുമാ പൂവിന് കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
തന്ത്രികള്‍ തോറുമാ പൂവിന് കിനാവുകള്‍
നീന്തു തുടിയ്ക്കുന്ന നാദം
ഭാവ വൈകാരിക വൈചാരികാശംങ്ങള്‍
ചാലിച്ചു ചാലിച്ചു കൂട്ടി
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
എന്റെ ചിത്രത്തിലെ പൂവിനു
കൂടുതലുണ്ടായിരിയ്ക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാം ഇതിനുള്ളില്‍
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെന്‍
എന്നനുഭൂതിതന്‍ നാദം
എന്റെ ചിത്രത്തിലെ താമര പൂവിനുണ്ടെന്‍
എന്നനുഭൂതിതന്‍ നാദം
കാമറ ചില്ലില്‍ പതിഞ്ഞേക്കുമാ
കൊച്ചുപൂവിന് യതാതത രൂപം
എന്റെയീ ക്യാന്‍വാസില്‍ നിങ്ങള്‍ കണ്ടില്ലെങ്കില്‍
എന്നെ പഴിയ്ക്കരുതാരും
ഭാവനയ്ക്കുള്ളിലും കാമറയ്ക്കുള്ളിലും
ജീവിതം ചെന്നിറങ്ങുമ്പോള്‍
റിയലിസവും റിയാലിറ്റിയും
പ്രതിച്ഛായകള്‍ രണ്ടായിരിയ്ക്കും
ഒന്നില്‍ പ്രകൃതിയും മാനവാത്മവുമായ്
ഒന്നുചേരുന്നതായി കാണാം
ഒന്നില്‍ പ്രകൃതിതന്‍ ഇത്തിരി ചില്ലിന്റെ
മുന്നില്‍ നില്ക്കുന്നതും കാണാം
കവിത: റിയലിസവും റിയാലിറ്റിയും
രചന: വയലാര്‍ രാമവര്‍മ്മ
ആലാപനം: വേണുഗോപാല്‍
ശുഭദിനാശംസകള്‍!
ReplyDeleteഭാവ വൈകാരിക വൈചാരികാശംങ്ങള്‍
ReplyDeleteചാലിച്ചു ചാലിച്ചു കൂട്ടി
ചിത്രപ്പെടുത്തിയതാണു ഞാനീ
കൊച്ചു സപ്ത വര്‍ണ്ണ്വോജല ചിത്രം
കലാവല്ലഭന്റേതാണ് പുലര്‍ക്കാലത്തിലെ ആദ്യ കമന്റ്.. :)
Deleteനന്ദി!
ഇഷ്ടപ്പെട്ടു
ReplyDeleteആശംസകള്‍
നന്ദി സര്.. :)
Deletenalla aalapanam ...realy nice..
ReplyDeleteകവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം റൈഹാന!
Deleteവേണുഗോപാൽ ആലപിയ്ക്കുന്ന കവിതകൾക്കെല്ലാം ഒരു ലളിത ഗാന സുഖമാണ്..!
ReplyDeleteനല്ല കവിത..!
ശുഭസായാഹ്നം...!
കവിതകള്‍ക്ക് അതിന്റേതായ ഒരു ആലാപന ശൈലി ഉണ്ടെന്നും, അതാണ് അതിന് കൂടുതല്‍ സൌന്ദര്യവും എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാന്‍. മലയാള മനോരമയുടെ കാവ്യഗീതികള്‍ പരമ്പരാഗതമായ ആ ആലാപനശൈലിയ്ക്കെതിരെ ഒരു ട്രെന്റ് കൊണ്ടുവന്ന് വിജയിച്ചതുമാണ് (അതിനൊക്കെ കുറെ മുന്നെ യൂസഫലിയുടെ കേച്ചേരി കവിതകള്‍ എന്നൊരു കസറ്റ് ഇറങ്ങിയിരുന്നു, ആരും ശ്രദ്ധിയ്ക്കാതെ പോയ ഒന്നാണ്). സഫലമീയാത്ര ആര്‍ക്കാണ് മറക്കാന്‍ കഴിയുക! എന്റെ ഇഷ്ടഗായകനാണ് വേണുഗോപാല്‍ എന്നിരുന്നാലും, വേണുഗോപാല്‍ ആലപിയ്ക്കുന്ന എല്ലാ കവിതകളും ഒരേ രീതിയില്‍ ആയിപോകുന്നുവോ എന്നൊരു സംശയമുണ്ട്. വയലാറിന്റെ കവിതകള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു ചടുലഭാവമാണ് മനസ്സില്‍ വരിക. ഈ കവിതയുടെ ആലാപനം ചടുലതയില്‍ നിന്ന് ലാസ്യത്തിലെത്തി നില്ക്കുന്നു എന്നു വേണമെങ്കില്‍ പറയാം.. :)
Deleteവര്‍ഷിണി പറഞ്ഞത് ശര്യാ...
ReplyDeleteകവിത വേണു ഗോപാള്‍ പാട്യാല് കേള്‍ക്കാന്‍ നല്ല സുഖാ..
ഹിഹിഹി.. സ്വാമിന് കമ്മത്തിന് പഠിയ്ക്കുന്നുണ്ടോ?
Deleteനല്ല ആലാപനം... നല്ല കവിത എന്നെടുത്ത് പറയേണ്ടതില്ലല്ലൊ..!!
ReplyDeleteനന്ദി ഷേയ!
Delete