Friday 30 March 2012

സുരഭി


ഒരു മദ്ധ്യവേനല്‍ ചൂടില്‍
ഒരു മദ്ധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
ഒരു മദ്ധ്യവേനല്‍ ചൂടില്‍
ദൂരെ നഗരവാസിയാം തരുണന്‍
കാടിനരികലുള്ളോരരിയ
നാട്ടില്‍ വന്നു പാര്‍ത്തു
കാടിനരികലുള്ളോരരിയ
നാട്ടില്‍ വന്നു പാര്‍ത്തു
വെയിലു മങ്ങി മാഞ്ഞു
വെയിലു മങ്ങി മാഞ്ഞു
സന്ധ്യാ കിരണവും പൊലിഞ്ഞു
അവനേകനായി വരവെ
ഒരു ഇടയ കന്യയെ കണ്ടു
അവനേകനായി വരവെ
ഒരു ഇടയ കന്യയെ കണ്ടു
അവളിടരാന്‍ വെമ്പി നില്‍ക്കും
പുതു പാരിജാത മുകുളം
അവളിടരാന്‍ വെമ്പി നില്‍ക്കും
പുതു പാരിജാത മുകുളം
വനസാന്ദ്രതയിലലിയാന്‍ വന്ന
ഋതുദേവതാ സദനം
വനസാന്ദ്രതയിലലിയാന്‍ വന്ന
ഋതുദേവതാ സദനം

ആരിവള്‍ എന്ന ചോദ്യം
തരുണ ഹൃദയം തുളുമ്പി നിന്നു
ആരിവള്‍ എന്ന ചോദ്യം
തരുണ ഹൃദയം തുളുമ്പി നിന്നു
അവള്‍ എന്തിനോ ഇടറി നിന്നു
അറിയാതെ ആ മിഴി നിറഞ്ഞു
അവള്‍ എന്തിനോ ഇടറി നിന്നു
അറിയാതെ ആ മിഴി നിറഞ്ഞു

ആരു നീ പെണ്‍കിടാവെ
ആലസിയ്ക്കും നിലാവെ
ആരു നീ പെണ്‍കിടാവെ
ആലസിയ്ക്കും നിലാവെ
പാലപ്പൂമര തണലില്‍
പാര്‍വണേന്ദു പോലെ
പാലപ്പൂമര തണലില്‍
പാര്‍വണേന്ദു പോലെ
ഈ താഴ്കാരത്തിന്റെ കുളിരില്‍
ഈ താഴ്കാരത്തിന്റെ കുളിരില്‍
മൂവന്തിയ്ക്കാരെയോ തേടി അലയും
പെണ്‍കിടാവെ പറയൂ
കരയാതെ കാര്യമെന്തേ
പെണ്‍കിടാവെ പറയൂ
കരയാതെ കാര്യമെന്തേ
അവളരളുന്നു മന്ദമന്ദം
അവളരളുന്നു മന്ദമന്ദം
കരളുരുകുന്ന സങ്കടങ്ങള്‍
കാണാതെ പോയി തന്റെ
കുഞ്ഞാടിനെ വൈകുന്നേരം
കാണാതെ പോയി തന്റെ
കുഞ്ഞാടിനെ വൈകുന്നേരം
അജപാലകന്റെ മകള്‍ ഞാന്‍
അജപാലകന്റെ മകള്‍ ഞാന്‍
അച്ഛനറിയാതെ പോന്നു ഞാനിവിടെ
തിരയുന്നു എന്റെ തുണയാം
കുഞ്ഞാടിനെ കണ്ടുവോ നീ
തിരയുന്നു എന്റെ തുണയാം
കുഞ്ഞാടിനെ കണ്ടുവോ നീ
കണ്ടതില്ല ഞാന്‍ കൂടി
കണ്ടതില്ല ഞാന്‍ കൂടി
തിരയാം നിന്റെ കൂടെ
വേണ്ടതില്ല ഞാന്‍ പോണൂ
കുടിയിലെന്നെ തിരയും
വേണ്ടതില്ല ഞാന്‍ പോണൂ
കുടിയിലെന്നെ തിരയും
അടിവച്ചകന്നു പോയി
അടിവച്ചകന്നു പോയി
ഞൊടിയിലാ പെണ്‍കിടാവും
അറിയാതെ നിന്നുപോയി
അവളെ നോക്കി അവനും
അറിയാതെ നിന്നുപോയി
അവളെ നോക്കി അവനും
വെയിലു വെന്ത വെണ്ണീറില്‍
കനലാം സന്ധ്യയും മാഞ്ഞു
വെയിലു വെന്ത വെണ്ണീറില്‍
തീക്കനലാം സന്ധ്യയും മാഞ്ഞു
അവളുടെ ഓര്‍മ്മയവനില്‍
മായാതെ കുളിരു കോരി
അവളുടെ ഓര്‍മ്മയവനില്‍
മായാതെ കുളിരു കോരി
എവിടെയോ നിന്നു കേള്‍പ്പൂ
എവിടെയോ നിന്നു കേള്‍പ്പൂ
കാറ്റിലൊഴികിയെത്തുന്ന ഗാനം
ഒരു കിനാവിലെന്ന പോലെ
അവനുരുകിയതിലലിഞ്ഞു
ഒരു കിനാവിലെന്ന പോലെ
അവനുരുകിയതിലലിഞ്ഞു

അവളെ കണ്ടു പിന്നെ
അവളെ കണ്ടു പിന്നെ
തരി വളകിലുക്കിയെന്‍ മുന്നില്‍
കുളിരിന്റെ മാഞ്ചുവട്ടില്‍
തളിര്‍വീണ പാതവക്കില്‍
കുളിരിന്റെ മാഞ്ചുവട്ടില്‍
തളിര്‍വീണ പാതവക്കില്‍
മൌനം എന്റെ ഹൃദയം
അവളോടു ചൊന്നു മധുരം
മൌനം എന്റെ ഹൃദയം
അവളോടു ചൊന്നു മധുരം
കാണാതിരിയ്ക്ക വയ്യ
അരനിമിഷം പോലും നിന്നെ
കാണാതിരിയ്ക്ക വയ്യ
നിമിഷം പോലും നിന്നെ
അരികില്‍ ചെന്ന നിമിഷം
അരികില്‍ ചെന്ന നിമിഷം
അവളകലേയ്ക്കു നോക്കി നിന്നു
ഉരിയാടുവാനുഴറി നില്‍ക്കേ
വാക്കു വരളുന്നതറിവു ഞാനും
ഉരിയാടുവാനുഴറി നില്‍ക്കേ
വാക്കു വരളുന്നതറിവു ഞാനും

ഉടനെ തിരികെ ഞാനെന്‍
കുടിയിലേയ്ക്കു പോന്നു
ഉടനെ തിരികെ ഞാനെന്‍
കുടിയിലേയ്ക്കു പോന്നു
അവളന്റെ മനസ്സിനുള്ളില്‍
ചേക്കേറി കൂട്ടിനുള്ളില്‍
അവളന്റെ മനസ്സിനുള്ളില്‍
ചേക്കേറി കൂട്ടിനുള്ളില്‍
അകലെയെവിടെയോ കേട്ടു
മൃദുല മുരളീ നിനാദം
അകലെയെവിടെയോ കേട്ടു
മൃദുല മുരളീ നിനാദം
കുയിലിന്റെ കൂജനം പോല്‍
അതിലലിയുന്ന ദിവ്യഗാനം
കുയിലിന്റെ കൂജനം പോല്‍
അതിലലിയുന്ന ദിവ്യഗാനം
കേള്‍ക്കാന്‍ കൊതിച്ച രാഗം
അജപാലികേ നിന്റെ ഗാനം
കേള്‍ക്കാന്‍ കൊതിച്ച രാഗം
അജപാലികേ നിന്റെ ഗാനം
അനുരാഗലോല സുഗതം
അതിലാഴ്ന്നുപോയ നിദയം
അനുരാഗലോല സുഗതം
അതിലാഴ്ന്നുപോയ നിദയം
അതിലാഴ്ന്നുപോയ നിദയം
അതിലാഴ്ന്നുപോയ നിദയം
മതിയില്‍ മലരും പെയ്യും
മതിയില്‍ മലരും പെയ്യും
അഴകിന്റെ മാരിവില്ലേ
മൊഴിയാതെ പോയതെന്തേ
ഒരുവാക്കുപ്പോലുമിന്ന്
മൊഴിയാതെ പോയതെന്തേ
ഒരുവാക്കുപ്പോലുമിന്ന്

പെയ്തു തോരത്ത മുകില്‍ പോല്‍
പെയ്തു തോരത്ത മുകില്‍ പോല്‍
അമിതഭാരം എന്‍ മനസ്സില്‍
ശരശയ്യയില്‍ ഞാന്‍ കിടന്നു
ശരറാന്തല്‍ മിഴിയടച്ചു
ശരശയ്യയില്‍ ഞാന്‍ കിടന്നു
ശരറാന്തല്‍ മിഴിയടച്ചു
കാമുകാ നിന്റെ ഹൃദയം
പ്രേമാര്‍ദ്ര ചിത്രശലഭം
കാമുകാ നിന്റെ ഹൃദയം
പ്രേമാര്‍ദ്ര ചിത്രശലഭം
രാഗലോല നിന്‍ മനസ്സിന്ന്
രോഗമാണ് വിരഹശോകം
രാഗലോല നിന്‍ മനസ്സിന്ന്
രോഗമാണ് വിരഹശോകം
പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
പ്രണയമങ്കുരിച്ച ഹൃദയം
പ്രഹരമേറ്റ പവനു തുല്യം
അതരളിപൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക
അതരളിപൂത്ത പൂവനം പോല്‍
ആരുമതിരിടാത്ത സ്വപ്ന വനിക

വരുവതാരെന്റെ കനവില്‍
വരുവതാരെന്റെ കനവില്‍
കുളിര്‍ വലവിരിച്ചുകൊണ്ടിരവില്‍
വിരലാരു തൊട്ടു സിരയില്‍
സ്വരമാലപിപ്പതേതു മടിയില്‍
വിരലാരു തൊട്ടു സിരയില്‍
ഈ വീണസ്വരമാലപിപ്പതേതു മടിയില്‍
സ്മൃതിയില്‍ സുരഭി നില്‍പ്പൂ
സുര സാലഭഞ്ജിക പോലെ
സ്മൃതിയില്‍ സുരഭി നില്‍പ്പൂ
സുര സാലഭഞ്ജിക പോലെ
മനവിപഞ്ചികയില്‍ ഉണരും
രാഗ സഞ്ചാരിക പോലെ
മനവിപഞ്ചികയില്‍ ഉണരും
രാഗ സഞ്ചാരിക പോലെ
ഇടവ മുകില്‍ ചുരന്നൊഴുകും
നല്‍മഴക്കവിത പോലെ
നിന്റെ ഓര്‍മ്മ പെയ്തു നിനവില്‍
മേഘരാഗലയമായി
നിന്റെ ഓര്‍മ്മ പെയ്തു നിനവില്‍
മേഘരാഗലയമായി
കുയില്‍ വാണിയ്ക്ക് കുടപിടിയ്ക്കും
മാഞ്ചുവട്ടില്‍ അവള്‍ ചാഞ്ഞിരിപ്പൂ
ഒരു കൊച്ചുകാറ്റവള്‍ക്കരികില്‍
ഇലത്താളമിട്ടു കൂടിനില്‍പ്പൂ
ഒരു കൊച്ചുകാറ്റവള്‍ക്കരികില്‍
ഇലത്താളമിട്ടു കൂടിനില്‍പ്പൂ

തളിരടര്‍ന്നു വീണവഴിയില്‍
പാദ പതനം കേട്ടു സുരഭി
തളിരടര്‍ന്നു വീണവഴിയില്‍
പാദ പതനം കേട്ടു സുരഭി
അവനതാ വരുന്ന തരുണന്‍
അവളറിയതെ വേര്‍ത്തു പോയി
അവനതാ വരുന്ന തരുണന്‍
അവളറിയതെ വേര്‍ത്തു പോയി
അനുയാത്ര ചെയ്യുന്ന നിഴലേ
അറിയുന്നു നിന്റെ മനസ്സ്
അനുരാഗ ലോല വചസ്സ്
അനുരാഗ ദിവ്യ തപസ്സ്
അനുരാഗ ലോല വചസ്സ്
അനുരാഗ ദിവ്യ തപസ്സ്
അനുരാഗ ദിവ്യ തപസ്സ്

എന്തിനോ എന്റെ ഹൃദയം
എന്തിനോ എന്റെ ഹൃദയം
കനവു കാണുന്നു കനകം
കരളിലെന്തിനീ പഠഹം
ആ തരുണനെ കണ്ട നിമിഷം
കരളിലെന്തിനീ പഠഹം
ആ തരുണനെ കണ്ട നിമിഷം
പൂത്തുലഞ്ഞ് ചാഞ്ഞു നില്‍ക്കും
ഒരാറ്റു വഞ്ചിപോലെ
പൂത്തുലഞ്ഞ് ചാഞ്ഞു നില്‍ക്കും
ഒരാറ്റു വഞ്ചിപോലെ
അവള്‍ നിന്നു വ്രീളാ നമ്രം
കാല്‍ ചിലങ്ക ചിഞ്ചിതമോതി
അവള്‍ നിന്നു വ്രീളാ നമ്രം
കാല്‍ ചിലങ്ക ചിഞ്ചിതമോതി

അവനോതി മെല്ലെ മെല്ലെ
അവനോതി മെല്ലെ മെല്ലെ
കുളിര്‍ മഴ ചാറുന്നപോലെ
അവനോതി മെല്ലെ മെല്ലെ
കുളിര്‍ മഴ ചാറുന്നപോലെ
പുതുവസന്ത മലരില്‍ നിന്ന്
തേന്‍ കിനിയുന്ന പോലെ
പുതുവസന്ത മലരില്‍ നിന്ന്
തേന്‍ കിനിയുന്ന പോലെ
കിളി പാടുമെന്റെ കരളില്‍
സുരഭി നിന്നെയോര്‍ത്താല്‍
കിളി പാടുമെന്റെ കരളില്‍
സുരഭി നിന്നെയോര്‍ത്താല്‍
അറിയാന്‍ ശ്രമിപ്പൂ ചിത്തം
അനുരാഗമെത്ര ചിത്രം
അറിയാന്‍ ശ്രമിപ്പൂ ചിത്തം
അനുരാഗമെത്ര ചിത്രം
അനുരാഗമെത്ര ചിത്രം
വേള്‍ക്കാന്‍ കൊതിപ്പൂ നിന്നെ
പ്രിയം കേള്‍ക്കാന്‍ കാത്തിരിപ്പൂ
വേള്‍ക്കാന്‍ കൊതിപ്പൂ നിന്നെ
പ്രിയം കേള്‍ക്കാന്‍ കാത്തിരിപ്പൂ
അകമേറി നില്‍ക്കുമഴകേ
അനുവാദമേകൂ കരളേ
അകമേറി നില്‍ക്കുമഴകേ
അനുവാദമേകൂ കരളേ
അനുവാദമേകൂ കരളേ
അനുവാദമേകൂ കരളേ

അവള്‍ മൊഴിയുന്നു ചകിതയായി
ഉരുകുന്ന ഹൃദയമോടെ
കാറ്റേറ്റ് കനകനാളം
വിറപൂണ്ട മാത്രപോലെ
കാറ്റേറ്റ് കനകനാളം
വിറപൂണ്ട മാത്രപോലെ

അരുതാത്തതെന്റെ ആശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അരുരാഗമേ വേണ്ട വേണ്ട
അരുണാഭ ചൂടിയണയും
അരുരാഗമേ വേണ്ട വേണ്ട
അരുരാഗമേ വേണ്ട വേണ്ട

ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാനേകയാകും
ഒടുവില്‍ നമ്മള്‍ പിരിയും
ഈ കടവില്‍ ഞാനേകയാകും
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങുമീ പ്രണയം
പടിവാതില്‍ ചാരിമെല്ലെ
പടിയിറങ്ങുമീ പ്രണയം :(

നിലവിട്ട ഹൃദയമോഹം
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
നിലവിട്ട ഹൃദയമോഹം
അലപോലെ തല്ലിയലയും
അതുകൊണ്ട് നിസ്വയാം ഞാന്‍
പുലരട്ടെയിവിടെയിതുപോല്‍
അതുകൊണ്ട് നിസ്വയാം ഞാന്‍
അതുകൊണ്ട് നിസ്വയാം ഞാന്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍
പുലരട്ടെയിവിടെയിതുപോല്‍

വേനല്‍ക്കുടീരത്തിനരികില്‍
ഒരു ചാതകപക്ഷിപോലെ
വേനല്‍ക്കുടീരത്തിനരികില്‍
ഒരു ചാതകപക്ഷിപോലെ
മഴമേഘമെത്തുവാനായി
കരയുന്ന കണ്ണുമായി
മഴമേഘമെത്തുവാനായി
കരയുന്ന കണ്ണുമായി
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
വിടരാതെ പോയ മലരേ
വിധിയറിയാതെ കണ്ട കനവേ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
മിഴിനീരു തന്ന നനവായ്
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
വഴിപിരിയുന്നു നമ്മള്‍ ഇവിടെ
അരുതത്താതെന്റെ ആശ
അരുതാത്തതെന്റെ ആശ
അതറിയുന്നതെന്‍ നിരാശ
അരുണാഭ ചൂടിയണയും
അനുരാമേ വേണ്ട വേണ്ട
അനുരാമേ വേണ്ട വേണ്ട
അനുരാമേ വേണ്ട വേണ്ട :(



കവിത: സുരഭി
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

7 comments:

  1. “കാണാതിരിയ്ക്ക വയ്യ
    അരനിമിഷം പോലും നിന്നെ
    കാണാതിരിയ്ക്ക വയ്യ
    നിമിഷം പോലും നിന്നെ”

    ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. വളരെ നന്നായി...

    ReplyDelete
  3. എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കവിതയാണിത്. ഇവിടെ വരികളോടു കൂടി കവിത കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം മൊതലാളി.. :)

    സുനില്‍ ആലുവ

    ReplyDelete
  4. നന്നായിരിക്കുന്നു. ആശംസകള്‍

    ReplyDelete
  5. എപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കവിതയാണിത്.. ഒരുപാട് വരികളുള്ളതിനാല്‍ മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു മുന്നെ..! ഇവിടെ സുരഭിയുടെ കൂടെ 21 മിനിറ്റ് ചിലവഴിച്ച എന്റെ പ്രിയര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി, കൂടെ കവിത ഇഷ്ടമായെന്നറിഞ്ഞതിന്റെ സന്തോഷവും.. ഏവര്‍ക്കും പൊന്‍പുലരി!

    ReplyDelete
  6. എന്തായാലും ഇന്നത്തെ രാവ് കവിതകള്‍ക്ക് വേണ്ടി മാറ്റിവച്ചു. കേള്‍ക്കട്ടെ ഇനി

    ReplyDelete
  7. നന്നായിട്ടുണ്ട് ,

    ReplyDelete