Saturday, 10 March 2012

ഹിന്ദോളം


രാത്രി നിലാക്കടലായ് നിറയുന്നു
നോക്കുക! താരകള്‍ പൂത്തു നിറഞ്ഞൊരു വാനം
ഹിന്ദോളത്തിന്‍ യാമം.. പാടട്ടെ ഞാനെന്‍ പ്രിയ രാഗം
നീയും ഞാനും സ്വരങ്ങളാവുക
നമ്മുടെ ജന്മം അലിഞ്ഞേ തീരും
ഒരു ആലാപന സുഖലയ നിര്‍വൃതിയില്‍
നാമൊരു രാഗ മഹാനദിയാകുക
ബോധമുണര്‍ന്ന നിമിഷം തൊട്ടേ
പാടുകയല്ലോ ഞാനൊരു രാഗം
മൂലാധാര മഹസ്സില്‍ നിന്നും
ഉറക്കമുണര്‍ന്നോരമൃത സ്പന്ദം
ജീവാത്മാവിന്‍ ഉച്ചിയിലുണരും
നാദ ശ്രീതതന്‍ അത്ഭുത പത്മ പരാഗം തേടി
പ്രാണ ഞരമ്പുകള്‍ ഏതോ മന്ത്ര പൊരുളേ പാടി
പിന്നെയുടഞ്ഞു തകര്‍ന്നു നാദം
ബ്രാഹ്മമുഹൂര്‍ത്ത കുളിരില്‍ സാധക നിത്യാഭ്യാസം
കറകള്‍ തീര്‍ത്തൊരു ശബ്ദത്തില്‍
കരകായി രോഗം പാടിയൊഴിച്ചൊരു-
നോവുകളെല്ലാം തൊണ്ടയില്‍ വിങ്ങി നിറഞ്ഞു
പൊട്ടിപ്പഴുത്തു നീറിപ്പടര്‍ന്നു
പിന്നെ പാടിയതെല്ലാം നോവിന്‍ രാഗം
നാളെ കീറുകയാണീ കണ്ഠം
നാദം നിന്ന് വിതുമ്പിയ നാളം
പാടാ‍നാവുകയില്ലിനി എന്നൊരു വിധിവാള്‍
തൂങ്ങുകയാണ് ശിരസ്സില്‍
അര്‍ബുദ രോഗാണുക്കള്‍ തിന്ന്
ചിലമ്പിച്ചൊരു നാദവുമായി
പാടട്ടെ ഞാന്‍ ഇന്നു നിനക്കായ്
എന്‍ പ്രിയ രാഗം ഹിന്ദോളം
ഏതൊരപാരത ചൂഴും കടലിന്‍
ഇരു തീരങ്ങളിലാകെ നിറഞ്ഞൊരു
സാന്ദ്രാനിലാവല പടരുന്നു
ഇപ്പോളെന്തൊരു നിര്‍വൃതി
നീയും ഞാനും നീലനിലാവില്‍
മുങ്ങിയരാവും മായുകയല്ലോ വിസ്മൃതിയില്‍
ആദി ധ്വനിയില്‍ നിന്ന്
പ്രതിധ്വനിയായി വളര്‍ന്ന്
പ്രപഞ്ചം നിറയെ ഒരോങ്കാര കടലായ് നിറയുമ്പോള്‍
നീയും ഞാനും പരമാണുക്കള്‍ പോലെ
അലിഞ്ഞതിലൊഴുകിയിടുമ്പോള്‍
രാവേറെ ചെന്നെന്നോ
വെറുതെയെന്തിന് കേവല സമയ വിഷാദം
നിശ്ചലമല്ലോ കാലം
നിശ്ചലമല്ലോ കാലം
വിരലാല്‍ ഷഠ്കാലങ്ങളില്‍
താളമളന്ന് മൃദംഗസ്പന്ദം ഉണര്‍ത്തുമ്പോഴും
നിശ്ചലമെല്ലാം ആറാധാര പടികള്‍ കയറുമ്പോള്‍
നിര്‍വൃതിയെന്നില്‍
സ്വരവിന്യാസ ലയങ്ങളില്‍
അറിയാതൊഴുകുമ്പോള്‍
പരകോടി ദളങ്ങള്‍ വിടര്‍ന്ന്
സഹാസ്രാരത്ഭുത പത്മം
ഉണര്‍ന്നു തെളിഞ്ഞോരമൃതക്കടലില്‍
വെന്മയിലല്ലോ മുങ്ങുന്നൂ നാംരാത്രി നീലക്കടലായ് (Click here to download)
കവിത: ഹിന്ദോളം
രചന: ആലങ്കോട് ലീലകൃഷ്ണന്‍
ആലാപനം: ആലങ്കാട് ലീലാകൃഷ്ണന്‍

8 comments:

 1. നമ്മെയേവരേയും വിസ്മയിച്ച, നമ്മളോട് വിടപറഞ്ഞ കാവ്യ സപര്യന്‍ കക്കാടിന്റെ അവസാന നാളുകളെ വിസ്മരിച്ചുകോണ്ട് ആലങ്കോട് എഴുതിയ ഒരു ഹൃദ്യകവിത. ഈ സ്മരണാഞ്ജലി ആ കാവ്യസപര്യനുവേണ്ടി പുലര്‍ക്കാലം സമര്‍പ്പിയ്ക്കുന്നു..

  ഏവര്‍ക്കും ശുഭസായാഹ്നം!

  ReplyDelete
 2. "നീയും ഞാനും സ്വരങ്ങളാവുക
  നമ്മുടെ ജന്മമലിഞ്ഞേ തീരും
  ഒരാലാപന സുഖലയ നിര്‍വൃതിയില്‍
  നാമൊരു രാഗമഹാനദിയാവുക.."
  -നന്ദി...പ്രിയ കൂട്ടുകാരാ...നന്ദി.......!!!!!

  ReplyDelete
 3. kettu maranna kure kavitha kelkaan kazhinjuuto thanks ..

  ReplyDelete
 4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..

  ശുഭസായാഹ്നം!

  ReplyDelete
 5. ഈ കവിത എഴുതപ്പെട്ടത് ഏത് വർഷമാണെന്ന് പറയുമോ? 1991/1992? ഭാഷാപോഷിണിയിലാണോ ആദ്യം?

  ReplyDelete