Thursday, 9 February 2012

കുടജാദ്രി - ബാബു മണ്ടൂര്‍

നമ്മെ ഇതുവരെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച ബാബു മാഷിനെ അദ്ധേഹത്തിന്റെ തന്നെ ഒരു കവിതയിലൂടെ ഇവിടെ പരിചയപ്പെടുത്താന്‍ പുലര്‍ക്കാലം സാക്ഷിയാകുന്നു. ഒരു പൊന്‍പുലരിയിലാണ് ആദ്യമായ് മാഷിന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ, “മഴ” എന്ന വിജയലക്ഷ്മിയുടെ കവിതയിലൂടെ. മനസ്സിനെ പിടിച്ചുലച്ച ആലാപനം; ആ കവിത കേട്ടവര്‍ക്ക് അത് ഫീല്‍ ചെയ്യും.. അന്നേ ഞാന്‍ മാഷിന്റെ ഒരു ഫാന്‍ ആയി.. മാഷ് ചൊല്ലിയ ഓരോ കവിതകളും പിന്നെ പലവട്ടം കേട്ട് ആസ്വദിയ്ക്കുകയായിരുന്നു; അങ്ങിനെ ഒരു ദിവസം നേരിട്ട് പരിചയപ്പെടണമെന്നൊരാഗ്രഹം, യൂടൂബിലൂടെ അങ്ങിനെ മാഷിനൊരു ഇമെയില്‍. ഒരു പരിചയവുമില്ലാത്തെ എന്നെ എന്താണ് ചെയ്യേണ്ടത് സ്നേഹിതാ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മാഷിന്റെ മറുപടി, ഒന്ന് രണ്ട് ഇമെയില്‍ കമ്മ്യൂണിക്കേഷന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി നേരിട്ട് സംസാരിച്ചു.. പിന്നെ കവിതകളെ കുറിച്ചും മറ്റും ഒരുപാട് സംസാരിച്ചു..

ബാബു മാഷ് സര്‍വ്വശിക്ഷാഅഭിയാനിലെ അദ്ധ്യാപകനായി ജോലി ചെയ്യുന്നു; മനസ്സില്‍ കുട്ടിത്തം സൂക്ഷിയ്ക്കുന്ന കുട്ടികളെ ഒരുപാടിഷ്ടമുള്ള വ്യക്തി, കുട്ടികള്‍ക്കുവേണ്ടീ ഏഷ്യാനെറ്റിലെ വിസ്മയക്കൂട് എന്ന പ്രോഗ്രാമില്‍ കുഞ്ഞുകവിതകളും, നാടന്‍ പാട്ടും ചൊല്ലി കുട്ടികളെ രസിപ്പിയ്ക്കുന്നു. കൂടാതെ സര്‍വ്വശിക്ഷ അഭിയാനുവേണ്ടി കുട്ടിക്കവിതകള്‍ എന്നൊരു കവിതസമാഹാരവും ചെയ്തിട്ടുണ്ട്.. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരടുത്ത് മണ്ടൂര്‍ എന്ന ഗ്രാമത്തിലാണ് മാഷിന്റെ വീട്. കവിതകളാണ് മാഷിന്റെ ഏറ്റവും വലിയ പാഷന്‍.. സൌഹൃദത്തിന് ഏറ്റവും വലിയ പരിഗണന നല്‍കുന്ന അദ്ധേഹം കൂട്ടുകാരുടെ കവിതകള്‍ ശബ്ദരൂപത്തിലാക്കി അവരെ സ്വപ്നസാക്ഷാല്‍ക്കാരത്തിലെത്തിയ്ക്കുന്നു.. ഇങ്ങനെയൊക്കെ ചെയ്യുന്നുവെങ്കിലും മാഷിന്റെ ഒരു കവിതപോലും എവിടെയും പബ്ലിഷ് ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. :) പുലര്‍ക്കാലത്തിലൂടെ മാഷിന്റെ കവിത പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇന്നല്ലെങ്കില്‍ നാളെ മലയാള കവിത സാഹിത്യ ശാഖയ്ക്ക് മാഷ് ഒരു മുതല്‍കൂട്ടായിരിയ്ക്കുമെന്നത് തീര്‍ച്ച. പുലര്‍ക്കാലം അതിന് സാക്ഷിയാകട്ടെ..!!


ഹിമധാരയുള്‍ക്കണ്ണിലനുഭൂതിയായ് തീരും
ഇവിടെയീ കുടജാദ്രിമുകളിലെ സന്ധ്യയും
കുളിരാര്‍ന്ന വെണ്മേഘ ശലഭങ്ങളെ
ഇന്നുണര്‍ത്തുന്ന ഉയിരിന്റെ ഹരിത പര്‍ണ്ണങ്ങളും
ഏതു ജന്മാന്തര സുകൃത സത്യത്തിനെ
ഏകീഭവിപ്പിച്ചു നിര്‍ത്തുന്നു ജീവനില്‍
ഹിമധാരയുള്‍ക്കണ്ണിലനുഭൂതിയായ് തീരും
ഇവിടെയീ കുടജാദ്രിമുകളിലെ സന്ധ്യയും
കുളിരാര്‍ന്ന വെണ്മേഘ ശലഭങ്ങളെ
ഇന്നുണര്‍ത്തുന്ന ഉയിരിന്റെ ഹരിത പര്‍ണ്ണങ്ങളും
ഏതു ജന്മാന്തര സുകൃത സത്യത്തിനെ
ഏകീഭവിപ്പിച്ചു നിര്‍ത്തുന്നു ജീവനില്‍

സാധകം ചെയ്യുന്ന കാറ്റിനോടപ്പമെന്നാ-
ടുന്നു ഞാനും മരങ്ങളും മേഘവും
സാധകം ചെയ്യുന്ന കാറ്റിനോടപ്പമെന്നാ-
ടുന്നു ഞാനും മരങ്ങളും മേഘവും
പക്ഷിജന്മം കൊതിച്ചീടുന്ന മനസ്സിന്ന്
സ്വച്ഛശാന്തം പറക്കുന്നിതനന്തതേ

എത്ര യാദൃശ്ചികം നാമൊത്തു ചേര്‍ത്തുന്നതീ
ആനന്ദ സാന്ദ്രമാം സാന്ധ്യവര്‍ണ്ണങ്ങളില്‍
എത്ര യാദൃശ്ചികം നാമൊത്തു ചേര്‍ത്തുന്നതീ
ആനന്ദ സാന്ദ്രമാം സാന്ധ്യവര്‍ണ്ണങ്ങളില്‍
കിളികള്‍ പറന്നുപോം ചില്ലയിലെ ഇലകള്‍ പോല്‍
സ്വരപക്ഷമൂര്‍ന്നെന്റെ ചുണ്ടുകള്‍ വിറയ്ക്കവെ
കിളികള്‍ പറന്നുപോം ചില്ലയിലെ ഇലകള്‍ പോല്‍
സ്വരപക്ഷമൂര്‍ന്നെന്റെ ചുണ്ടുകള്‍ വിറയ്ക്കവെ
പ്രാണന്റെ താളതുടിപ്പുകളനന്തമാം
പ്രാര്‍ത്ഥനാഗീതങ്ങളായ് ഉയര്‍ന്നീടവേ
ഹര്‍ഷാശ്രു ഒഴുകുന്ന മിഴികളില്‍ കണ്ടു ഞാന്‍
ഗിരിമനസ്നേഹ പ്രവാഹസാരത്തിനെ
ഹര്‍ഷാശ്രു ഒഴുകുന്ന മിഴികളില്‍ കണ്ടു ഞാന്‍
ഗിരിമനസ്നേഹ പ്രവാഹസാരത്തിനെ

കാലമുള്ളില്‍ ധ്യാനലീലമായ് നില്‍ക്കവേ
ആത്മബോധത്തിന്‍ വെളിച്ചം നിറയവെ
കാലമുള്ളില്‍ ധ്യാനലീലമായ് നില്‍ക്കവേ
ആത്മബോധത്തിന്‍ വെളിച്ചം നിറയവെ
താഴുന്ന സൂര്യമുഖത്തും പടരുന്നു
കാലാതിവര്‍ത്തിയാം നിസ്സംഗ ചേതന
താഴുന്ന സൂര്യമുഖത്തും പടരുന്നു
കാലാതിവര്‍ത്തിയാം നിസ്സംഗ ചേതന
സംഘവും ലേപവുമില്ലാതെയെന്നുമീ
തുംഗ ശീര്‍ഷത്തിലുണരുന്ന നിത്യതേ
സംഘവും ലേപവുമില്ലാതെയെന്നുമീ
തുംഗ ശീര്‍ഷത്തിലുണരുന്ന നിത്യതേ
സാഷ്ടാംഗമര്‍പ്പിച്ചു കൊള്ളുന്നു
ജന്മമാം സാഫല്യമേകിയ നിന്മുന്നിലെന്നെ ഞാന്‍
സാഷ്ടാംഗമര്‍പ്പിച്ചു കൊള്ളുന്നു
ജന്മമാം സാഫല്യമേകിയ നിന്മുന്നിലെന്നെ ഞാന്‍

വീഡിയോ വേര്‍ഷന്‍:-
കവിത: കുടജാദ്രി
രചന: ബാബു മണ്ടൂര്‍
ആലാപനം: ബാബു മണ്ടൂര്‍

28 comments:

 1. സുന്ദരം... വരികള്‍ .

  ReplyDelete
  Replies
  1. ആദ്യത്തെ അഭിപ്രായത്തിന് നന്ദി റൈഹാന.. ശുഭദിനം!

   Delete
 2. കുടജാദ്രി, നമ്മെ ഇതുവരെ വിസ്മയം കൊള്ളിച്ച ബാബുമാഷിന്റെ ഒരു കവിത! കുടജാദ്രിയും സാര്‍വഞ്ജപീഠവുമൊക്കെ കാണുന്നത് കൈരളി ടി.വിയിലെ ഫ്ലേവര്‍ ഓഫ് ഇന്ത്യ എന്ന പ്രോഗ്രാമിലൂടെയാണ്.. മേഘങ്ങള്‍ താഴെയിറങ്ങി വന്നു നില്‍ക്കുന്ന പോലത്തെ അന്തരീക്ഷം, കാറ്റ് ചെവിയില്‍ വന്ന് കവിത മൂളുന്നതുപോലെ തോന്നു.. ഭൂമിയില്‍ നിന്ന് വേറിട്ട് മറ്റൊരു ലോകത്തെത്തിയ അനുഭൂതി.. ഇതൊക്കെ ആ പ്രോഗ്രാം കണ്ടവര്‍ക്കും ഫീല്‍ ചെയ്തിട്ടുണ്ടാകും. ഇന്നേവരെ കുടജാദ്രിയിലേയ്ക്ക് ഒരു സന്ദര്‍ശനം എന്ന് മനസ്സില്‍ ചിന്തിച്ചിട്ടേയില്ല; കുടജാദ്രിയെ കുറിച്ച് മാഷ് പറഞ്ഞതറിഞ്ഞപ്പോഴും, ഈ കവിതകേട്ടതോടുകൂടിയും മനസ്സിലൊരാഗ്രഹം.. അവിടെ എന്നെങ്കിലുമൊന്ന് പോകണമെന്ന്..!

  ഏവര്‍ക്കും ഒരു നല്ല ദിനം ആശംസിച്ചുകൊള്ളുന്നു
  നന്ദി!

  ReplyDelete
 3. മണ്ടൂര്‍ജി റോക്കിംഗ്......!!!
  രചനയും...!ആലാപനവും..ഒന്നിനൊന്നു മെച്ചം... സുന്ദരം.
  ഇത് ഹിറ്റാകും.നേതൃ നിരയിലേക്ക് കടന്നു വരേണ്ട കവി..അതുണ്ടാകും...ഏറെ വൈകാതെ.
  "സൂര്യ ശോഭയെ മഴമേഘങ്ങള്‍ക്ക് എത്ര കണ്ടു മറയ്ക്കുവാന്‍ കഴിയും" അല്ലെ?
  ഇനിയും നല്ല സൃഷ്ടികള്‍ പിറവി കൊള്ളട്ടെ...
  (മണ്ടൂര്‍ജിയെ...ഈ കുടജാദ്രിയെ .. നമുക്ക് ഹിറ്റ്‌ ആക്കണംട്ടോ കൊച്ചുമുതലാളി....)

  ReplyDelete
  Replies
  1. വെള്ളരിപ്രാവിന്റെ വാക്ക് പൊന്നാകട്ടെ!
   അതു സംഭവിയ്ക്കുക തന്നെ ചെയ്യും.. കവിതയെന്നത് മാഷിന്റെ ഒരു പാഷനാണ്. ഒരു നല്ലകലാകാരന് മാത്രമേ മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയൂ.. പുലര്‍ക്കാലത്തിലൂടെ മാഷെന്ന വ്യക്തിയെ പരിചയെപ്പെടാന്‍ തന്നെ കഴിഞ്ഞത് വലിയ ഒരു കാര്യമാണ്.

   ഞാന്‍ ബ്ലോഗ് എഡിറ്റാം വെള്ളരി, മാഷിനെ ഞാന്‍ പരിചയപ്പെടുത്താം..!

   Delete
  2. ardramadhuram.....baboottaaaaaaaaaa....

   Delete
 4. സൂപ്പര്‍...
  കുടജാദ്രി ഇത്ര മനോഹരമായ് വര്‍ണ്ണീച്ച് ആലപിച്ച മാഷിനു അഭിനന്ദനങ്ങള്‍...
  കുടജാദ്രിയെ മനസില്‍ സ്നേഹിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.. ഈ കവിത കൂടി കേട്ടാല്‍, കുടജാദ്രിയെ സന്ദര്‍ശിക്കാന്‍ മനസില്‍ ആഗ്രഹം തോന്നാത്ത ആരും ഉണ്ടാവില്ല...
  ഇത്ര നല്ല ഒരു വിശകലനം കുടജാദ്രിക്ക് നല്‍കിയ മാഷിനു നന്ദി....
  സസ്നേഹം
  അന്നാമോട്ടി

  ReplyDelete
 5. മുതലാളീ... കവിതയ്ക്ക് മുന്‍പുള്ള വിവരണം ഉപകാരപ്രദം...
  കവിതയും നന്നായിട്ടുണ്ട്...

  പറഞ്ഞു വരുമ്പോള്‍ ഈ മണ്ടൂര്‍ എന്റെ അയല്‍ നാട്... :)

  ReplyDelete
 6. നല്ല മനോഹരമായ ശബ്ദം നല്ല വരികളും

  ReplyDelete
 7. "എത്ര യാദൃശ്ചികം നാമൊത്തു ചേര്‍ത്തുന്നതീ
  ആനന്ദ സാന്ദ്രമാം സാന്ധ്യവര്‍ണ്ണങ്ങളില്‍"

  മനോഹരമായ ഈ കവിത വളരെ ഇഷ്ടമായി.
  അതിലും മനോഹരമീ പരിചയപ്പെടുത്തൽ.

  ReplyDelete
 8. മനോഹരമായ കവിത.മനോഹരമായ
  ആലാപനം.ബാബു മണ്ടൂര്‍ മാഷിന്‍റെ രചനകളും,ശബ്ദവും; കവിതാരംഗത്തും,ഗാനാലാപനരംഗത്തും
  ശോഭപരത്തുമെന്നുളളത് തീര്‍ച്ചയാണ്.
  "ജന്മമാം സാഫല്യമേകിയ നിന്മുന്നിലെന്നെഞാന്‍
  സാംഷ്ടഗമര്‍പ്പിച്ചു കൊള്ളുന്നു"

  ആ സമര്‍പ്പണം...!!!

  'പുലര്‍ക്കാല'ത്തിലൂടെ മാഷിനെ പരിചയപ്പെടുത്തിയ കൊച്ചുമുതലാളിയ്ക്കും
  അഭിമാനിക്കാം.......
  ആശ‌ംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 9. സുഹൃത്തേ പേരറിയില്ല ..
  എങ്കിലും " കൊച്ചു മുതലാളിയെന്ന്
  വിളിക്കാന്‍ മനസ്സനുവദിക്കുന്നില്ല
  ഒരു സൗഹൃദം തമ്മില്‍ കൊരുത്ത പൊലെ ..
  ഇങ്ങനെയൊരു ബ്ലൊഗ് ഞാന്‍ കാണാന്‍ വൈകീ സഖേ ..
  അന്നു വര്‍ഷിണിയുടെ മുല്ലേ നിന്നോട് കേട്ടപ്പൊഴേ
  മാഷിന്റെ ശബ്ദം എന്നേ വല്ലാതേ ഉള്ളില്‍ കൊണ്ടൂ
  എത്ര വട്ടം കേട്ടുവെന്നൊ .. ഇതും അതു പൊലെ
  കുളിരൊടെ ഉള്ളില്‍ നിറയുന്നു ,,
  "ഇവിടെയീ കുടജാദ്രിമുകളിലെ സന്ധ്യയും
  കുളിരാര്‍ന്ന വെണ്മേഘ ശലഭങ്ങളെ
  ഇന്നുണര്‍ത്തുന്ന ഉയിരിന്റെ ഹരിത പര്‍ണ്ണങ്ങളും
  ഏതു ജന്മാന്തര സുകൃത സത്യത്തിനെ
  ഏകീഭവിപ്പിച്ചു നിര്‍ത്തുന്നു ജീവനില്‍"
  അദ്ധേഹത്തിന്റെ തന്നെ വരികളിലൂടെ
  ആ ശബ്ദത്തിലൂടെ .. ഇഷ്ടമായീ ഈ ഉദ്യമവും
  ഈ പകര്‍ത്തലും സഖേ ..

  ReplyDelete
  Replies
  1. പേര് അനില്‍ എന്നാണ് മാഷെ!

   Delete
 10. ഞാന്‍ ഇവിടെ വരാന്‍ വൈകി...
  എന്നാലും ക്ലാസ്സിലിരുന്ന് മോബില്‍ കേട്ടു ട്ടൊ..ക്ഷമ ഇല്ലായിരുന്നു..
  എന്താ ഞാന്‍ പറയാ....
  മാഷിനെയൊന്ന് അടുത്തു പിടിച്ചിരുത്തി കവിതകള്‍ കേള്‍ക്കാന്‍ ആശയായി...
  എന്നാ കൊച്ചൂ നമുക്കൊന്നതിന്‍ സാധിയ്ക്കാ.. :)

  എനിയ്ക്ക് മാഷിനോടുള്ള ആദരവും അഭിനന്ദനങ്ങുളുമെല്ലാം വാക്കുകളില്ലാത്ത വാക്കുകളാല്‍ കുറച്ചൊക്കെ പറഞ്ഞു...
  ഇനിയും പറയാന്‍ വയ്യാ...പ്രകടിപ്പിയ്ക്കാന്‍ വയ്യാ...
  മാഷ് മനസ്സിലാക്കും എന്ന് കരുതുന്നു..
  നന്ദി മാഷേ....
  നന്ദി കൊച്ചുമുതലാളിയ്ക്കും.. :)

  ശുഭരാത്രി...!

  ReplyDelete
  Replies
  1. നിനച്ചിരിയ്ക്കാതെ സംഭവിയ്ക്കുമ്പോഴല്ലേ ഒരു ത്രില്ല്.. അതുപോലെ ഒരു ദിവസം സംഭവിയ്ക്കും..!

   Delete
 11. നന്നായിട്ടുണ്ട് മാഷേ.....
  ഇതു വളരെ കുറച്ചു പേര്‍ക്ക് കിട്ടുന്ന സൌഭാഗ്യം...!!
  സ്വന്തം വരികള്‍ , അതിന്‍റെ എല്ലാ ഭാവവും ഉള്‍ക്കൊണ്ട് മനോഹരായി ചൊല്ലാന്‍ കഴിയുക എന്നത്...
  എഴുത്തും , ആലാപനവും .. രണ്ടും ഒന്നിനൊന്നു മെച്ചം..!!
  ശരിക്കും ഈശ്വര കടാക്ഷം തന്നെ....
  ഇനിയും ഒരുപാട് എഴുതാനും , ഞങ്ങളെയൊക്കെ അതിശയിപ്പിക്കും തരത്തില്‍ ആലാപിക്കാനും ദൈവം അനുഗ്രഹിക്കട്ടെ....
  ആശംസകള്‍ മാഷേ..
  കൊച്ചുമുതലാളിയെ ഭീഷണിപ്പെടുത്തി നമ്പര്‍ കൈക്കലാക്കിയിട്ടുണ്ട്..
  ഞാന്‍ വിളിക്കുന്നുണ്ട്..
  ഒരു കവിത ചൊല്ലിത്തന്നേക്കണേ........:)

  ReplyDelete
 12. പ്രിയരെ, തിരക്കുകള്‍ക്കിടയിലും ഇവിടെ വന്ന് കവിതകേട്ടതിനും, കവിതയെ കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായമറിയിച്ചതിലും അകമഴിഞ്ഞ നന്ദി!

  ഏവര്‍ക്കും ശുഭദിനാശംസകള്‍!

  ReplyDelete
 13. കുടജാദ്രിയുടെ വീഡിയോ വേര്‍ഷണ്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.. നന്ദി!

  ReplyDelete
 14. Replies
  1. നന്ദി സര്‍..
   ബാബു മാഷിന്റെ മറ്റു കവിതകള്‍ കൂടി പുലര്‍ക്കാലത്തിലൂടെ ലഭ്യമാക്കാന്‍ ശ്രമിയ്ക്കാം..!

   ഇനിയും വരിക ഈ കാവ്യഭൂവിലേയ്ക്ക്!

   Delete
 15. ഈ കവിതയിലൂടെ ഞാനും അങ്ങിനെ കുടജാദ്രിയിലെത്തി..! മനോഹരമായ കവിതയാണെന്ന് പറയേണ്ടതില്ലല്ലോ.. :)

  ReplyDelete
 16. ബാബു മാഷിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട് അതൊരു ഭാഗ്യമായി കരുതുന്നു

  ReplyDelete
 17. വിജേഷ്27 July 2013 at 16:07

  മനോഹരം.. മനോഹരം.. മനോഹരം.. :)

  ReplyDelete
 18. നന്ദി ജ്യോതിസ് & വിജേഷ്..

  ReplyDelete
 19. വാക്കുകൾക്ക് അതീതം മാഷിൻ്റെ കുടജാത്രി കവിത. എന്നോ നടന്നു പോയ വഴികളിൽ വീണ്ടും ഒരു നേർത്ത മഴ ചാറ്റൽ മനസിലേയ്ക്ക് ചെയ്തിറങ്ങുന്ന പോലെ. ശരിക്കും ഒരു നേർത്ത തെന്നലേറ്റ പോലെ. മാഷിൻ്റെ ശബ്ദം അതി ഗംഭീരം.

  ReplyDelete
  Replies
  1. തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാണ്

   Delete