Friday 3 February 2012

കരഞ്ഞുപെയ്യുന്ന മഴ


കരഞ്ഞ് കരഞ്ഞ്
തെരുവിലൊരു കുട്ടി
മഴയത്തൊലിച്ചുപോയി
മുലപ്പാല്‍ കൊടുക്കേണ്ടവള്‍
വാരിപുതച്ചോടി വരുമ്പോഴേയ്ക്കും
തെരുവും ഒലിച്ചു പോയി

ഒരിയ്ക്കലും വരാത്ത
ഒരാളെ കാത്തു നിന്നവള്‍
വഴിയരികില്‍ ഒരു പൂച്ചെടി നട്ടൂ
കരയുന്ന പൂക്കള്‍
അങ്ങനെ ഉണ്ടായതാണെന്ന്
ഒരി വഴിയാത്രക്കാരന്‍
ഒരപരിചിതനോട് പറഞ്ഞു

കരഞ്ഞ് കരഞ്ഞ്
തെരുവിലൊരു കുട്ടി
മഴയത്തൊലിച്ചുപോയി
മഴയത്തൊലിച്ചുപോയി



കവിത: കരഞ്ഞുപെയ്യുന്ന മഴ
രചന: ശറഫുന്നീസ
ആലാപനം: ബാബു മണ്ടൂര്‍

6 comments:

  1. ശുഭദിനം.....

    " ഒരിയ്ക്കലും വരാത്ത
    ഒരാളെ കാത്തു നിന്നവള്‍.....................---!" ''

    കരഞ്ഞുപെയ്യുന്ന മഴ :(

    ReplyDelete
  2. ഹൃസ്വമായ വരികളില്‍ ഒരു ദുഃഖമഹാസമുദ്രം
    തിരതല്ലുന്നു.ആലാപനവും നന്നായി.
    കൊച്ചുമുതലാളിയ്ക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. കവിത കേട്ടതിനും, അഭിപ്രായമറിയിച്ചതിനും നന്ദി!

    ReplyDelete
  4. മാഷിനും ശിഷ്യയ്ക്കും അഭിനന്ദനങ്ങള്‍...
    പുലര്‍ക്കാലത്തില്‍ “കരഞ്ഞു പെയ്യുന്ന മഴ”യെ പെയ്യിച്ച കൊച്ചുമുതലാളിയ്ക്കും...!

    ReplyDelete
  5. ഒരിയ്ക്കലും വരാത്ത
    ഒരാളെ കാത്തു നിന്നവള്‍

    ReplyDelete