ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി
പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
തൊട്ടുണര്‍ത്തീടുന്നു പിന്നെയിളം വെയില്‍ മുത്തുകളീ ക്കിളി കൂട്ടില്‍
തെച്ചി പഴങ്ങളിറുത്തു കൊണ്ടോടുന്ന തെക്കന്‍ മണിക്കാറ്റുവോതി
പാടുക വീണ്ടും സുവര്‍ണ്ണ ശലഭങ്ങള്‍ പാറി പറക്കുന്നു ചുറ്റും
കൊക്കുവിടര്‍ത്തുന്നീതെണ്ണിലേകേന്ത തത്തമാര്‍ നീടത്തുന്നുള്ളില്‍
ആ കൊച്ചു ശാരിക ഭൂമികന്യക്കെഴും ദുഃഖങ്ങള്‍ പാടിയ തയ്യല്‍
നാടു വെടിഞ്ഞു പോം നമ്മകള്‍ തന്‍ കഥ പാടിയ പൈങ്കിളി പൈതല്‍
കൊക്കില്‍ ചുരന്ന നറുതേന്‍ നുകര്‍ന്നെന്‍ കൊച്ചു ദുഃഖങ്ങളുറങ്ങൂ
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍
ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെന്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി
കവിത: ശ്രാവണ സംഗീതം
രചന: ഒ.എന്‍.വി
ആലാപനം: വിധു പ്രതാപ്
ശുഭദിനം!
ReplyDeleteO.N.V.സാറിന്‍റെ ലളിതസുന്ദരമായ വരികള്‍.,.
ReplyDeleteവിധുപ്രതാപിന്‍റെ മനോഹരമായ ആലാപനമാധുര്യം കവിതയുടെ മേന്മയേറ്റുന്നു.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
NB.സമാധിഗാനത്തിന്‍റെകാസറ്റ്ഇപ്പോള്‍മഠംബുക്സ്റ്റാളില്‍സ്റ്റോക്കില്ലഞാന്‍വിളിച്ചിരുന്നു
കാസറ്റ് കിട്ടിയാല്‍, കവിതകള്‍ എനിയ്ക്കും തരൂ.. ഞാന്‍ അന്വേഷിച്ചിട്ട് കീട്ടിയില്ല.. നമുക്ക് പുലര്‍ക്കാലത്തിലിടാം!
Deleteവിധുവിന്‍റെ ആലാപനം ആയതു കൊണ്ടാകാം ഒരു ലളിത ഗാനം ആസ്വാദിയ്ക്കും പോലെ..
ReplyDeleteചിത്രം ന്റ്റെ പൂങ്കാവനത്തില്‍ നിന്ന് അടിച്ചു മാറ്റിയല്ലേ... :)
ശുഭരാത്രി ട്ടൊ..!
ചിത്രം പൂങ്കാവനത്തില്‍ നിന്നടിച്ച് മാറ്റിയതല്ല വര്‍ഷിണി.. ഗൂഗിള്‍ ചേട്ടനില്‍ നിന്നാണ്. പൂങ്കാവനമാണ് ഈ ചിത്രമിടാന്‍ കാരണം എന്നത് വാസ്തവമാണ്.. അത് ഒരു ചിത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലല്ലോ.. പലതിന്റെയും പ്രചോദനം വര്‍ഷിണിയല്ലേ...!
ReplyDeleteഹ്മ്മ്...സന്തോഷം...ട്ടൊ.
Delete"പെന്‍കൊടി"
ReplyDelete"വീണ്ടുമെന്‍ നോതുന്നു"
"കൊക്കുവിടര്‍ത്തുന്നീതെണ്ണിലേകേന്തമാം"
ഇങ്ങനെയൊക്കെ കാണുന്നു..
തെറ്റെങ്കിൽ തിരുത്തുക.
നന്ദി കലാവല്ലഭന്‍! ഇതുപോലുള്ള സമീപനമാണ് കൊച്ചുമുതലാളി ആഗ്രഹിയ്ക്കുന്നതും. ചൂണ്ടിക്കാണിച്ച തെറ്റുകള്‍ തിരുത്തിയിട്ടൂണ്ട്..
Deleteഈ കവിത ONV ആലപിച്ചത് കിട്ടാൻ എന്താണ് മാർഗ്ഗം?
ReplyDeletePlease..എൻ്റെ കയ്യിൽ ഉണ്ടായിരുന്നു. Delete ആയി
ReplyDelete