Tuesday 31 January 2012

ബാക്കിയാവുന്നത്


ശേഷിച്ച രാത്രി ചോദിയ്ക്കുന്നു
പിന്നിട്ട പൊള്ളും പകല്‍ നീ കൊരുത്ത കിനാവുകള്‍
ശേഷിച്ച രാത്രി ചോദിയ്ക്കുന്നു
പിന്നിട്ട പൊള്ളും പകല്‍ നീ കൊരുത്ത കിനാവുകള്‍
കണ്ണില്‍, കറുപ്പില്‍ കരുത്തില്‍ ഞാന്‍ പിന്നിട്ട
അന്ധമില്ലാത്ത നിരത്തിലെ തീ പോലെ
നാക്കും നീട്ടും ജീവിതത്തിന്റെ വേരുകള്‍
ഓര്‍ക്കാപുറങ്ങളില്‍ ഓര്‍മ്മകളെന്ന പോല്‍
നാക്കും നീട്ടും ജീവിതത്തിന്റെ വേരുകള്‍
ഓര്‍ക്കാപുറങ്ങളില്‍ ഓര്‍മ്മകളെന്ന പോല്‍
ചുണ്ടു കീറുന്ന മനസ്സിലിറ്റുന്നതാം
തുള്ളി സ്നേഹത്തിന്റെ ഉപ്പിലും കയ്പ്പിലും
ചുണ്ടു കീറുന്ന മനസ്സിലിറ്റുന്നതാം
തുള്ളി സ്നേഹത്തിന്റെ ഉപ്പിലും കയ്പ്പിലും
ഘോരാന്ധകാരം വിറപ്പിച്ച രാത്രിയില്‍
ഏതോ നിരാശകളില്‍ ഇത്തിരി-
നിലാതുള്ളി തൊട്ടുണര്‍ത്തും പോലെ
പിന്നെയും വാക്കുകള്‍ ജീവനിലാറ്റിക്കുറുക്കിയ നോവുകള്‍
നേരുകള്‍, നന്മകള്‍, തേനുറ്റി വീഴുന്ന-
നല്ലിളം പൂവുകള്‍, അന്തിചുവപ്പുകള്‍
നേരുകള്‍, നന്മകള്‍, തേനുറ്റി വീഴുന്ന-
നല്ലിളം പൂവുകള്‍, അന്തിചുവപ്പുകള്‍
പെയ്കയാണെന്നില്‍ പുളഞ്ഞു ചീറ്റുന്നൊരു
മിന്നല്‍ പിണര്‍വെളിച്ചത്തില്‍ നിന്നോര്‍മ്മയും
പെയ്കയാണെന്നില്‍ പുളഞ്ഞു ചീറ്റുന്നൊരു
മിന്നല്‍ പിണര്‍വെളിച്ചത്തില്‍ നിന്നോര്‍മ്മയും
നിദ്രയ്ക്ക് പിന്നെയും പിന്നെയും ജീവിതം പങ്കിട്ടെടുത്താല്‍
മതിവരാറില്ലെന്ന് ചിന്തയിലേതോ വഴിയ്ക്കിറങ്ങി
നിദ്രയ്ക്ക് പിന്നെയും പിന്നെയും ജീവിതം പങ്കിട്ടെടുത്താല്‍
മതിവരാറില്ലെന്ന് ചിന്തയിലേതോ വഴിയ്ക്കിറങ്ങി
പിന്നെ പിന്നിട്ടു പോയി ഞാന്‍ എത്ര ജന്മങ്ങളില്‍
പിന്നെ പിന്നിട്ടു പോയി ഞാന്‍ എത്ര ജന്മങ്ങളില്‍
ഒന്നും പെറുക്കുവാനാകില്ലെങ്കിലും
എന്തൊക്കെയോ ബാക്കിയാവുന്നു നിത്യവും
ഒന്നും പെറുക്കുവാനാകില്ലെങ്കിലും
എന്തൊക്കെയോ ബാക്കിയാവുന്നു നിത്യവും



കവിത: ബാക്കിയാവുന്നത്
രചന: പത്മനാഭന്‍ കാവുമ്പായി
ആലാപനം: ബാബു മണ്ടൂര്‍

8 comments:

  1. മധുരമൂറുന്നതായാലും, നിരാശയുണര്‍ത്തുന്നതായാലും.. ഓര്‍മ്മകള്‍ മാത്രമേ ബാക്കിയാവുന്നുള്ളൂ.. ചില ഓര്‍മ്മകള്‍ നമ്മെ പിന്തുടര്‍ന്ന് വേട്ടയാടുന്നുവെങ്കില്‍, ചില ഓര്‍മ്മകള്‍ നമ്മെയെന്നും കുളിരണിയിപ്പിയ്ക്കും.. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  2. നല്ല രചനയും ആലാപനവും.
    കൊച്ചുമുതലാളിക്ക് ആശംസകളോടെ, സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. നന്ദി സര്‍, സഹോദരന്‍ അയ്യപ്പന്റെ സമാധിഗാനം ഓഡിയോ ആയി ഇറങ്ങിയിട്ടുണ്ടോ സര്‍?

      Delete
    2. വര്‍ക്കല ശിവഗിരിമഠത്തില്‍
      സമാധിഗാനത്തിന്‍റെ സീഡി
      ഉണ്ടായിരുന്നു.ശിവഗിരിമഠം ബുക്ക്
      സ്റ്റാളില്‍.,.കുറച്ചുകാലമായി ഞാന്‍
      അവിടെ പോയിട്ട്.സ്വസ്ഥമായി
      ഇരിപ്പാണ് ഇപ്പോള്‍.,.
      മഠം ഓഫീസ്Ph.0470-2602807
      ശിവഗിരി മാസിക.0470-2601187
      ബുക്സ്റ്റാള്‍ മാനേജര്‍ തുളസിദാസ്
      no.9895040619 ഈ നമ്പറില്‍ വിളിച്ചാല്‍ മതി.ഞാനൊന്നു വിളിച്ചു നോക്കാം.
      ആശംസകളോടെ,
      സി.വി.തങ്കപ്പന്‍

      Delete
    3. തീര്‍ച്ചയായും ഞാന്‍ വിളിച്ചന്വേഷിയ്ക്കാം..! കിട്ടിയാല്‍ ഉടന്‍ തന്നെ ഇവിടെ ലഭ്യമാക്കാം.. :) നന്ദി!

      Delete
  3. സത്യം പറയാലോ കൊച്ചു മുതലാളീ...മാഷിനെ അടുത്ത് പിടിച്ചിരുത്തി പാടിയ്ക്കാന്‍ തോന്നുന്നുണ്ട്..!

    “ബാക്കിയാവുന്നത്“ പുലര്‍ക്കാലത്തില്‍ സമ്മാനിച്ച കൂട്ടുകാരാ..നന്ദി.

    ശുഭരാത്രി..

    ReplyDelete
    Replies
    1. ഒരു ദിവസം നമുക്കങ്ങോട്ട് പോകാം.. വാട്ട് സേ?

      Delete
    2. ഉവ്വ്...സന്തോഷം ട്ടൊ..!

      Delete