രാത്രിവീണയുമായ്
ഏകാകിയാം യാത്രികന് വന്നു
വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാള് മുമ്പിലെന്നപോല്‍
ജന്നലില്‍ ഒറ്റമിന്നലില്‍
വീണ്ടും പഴയ ഞാന്‍
കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരി
മഴചാറ്റലിന് ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനര ദുഃഖവും
നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഡവും ചൂടി
അന്നു നടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തുനമ്മളില്‍ കാടും നഗരവും
കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തുഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കിലൊരിയ്ക്കലുമാക്കടം
തീയെരിഞ്ഞ തിരശ്ശീലഞാന്നൊരപോയകാല
ജലച്ഛയ ശേഖരം നീ വരുമ്പോള്‍ തുറക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്ഷാന്തരങ്ങളില്
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്ഷാന്തരങ്ങളില്
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍
ആടിമാസമേ നിന്നസിധം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്ക്കൊടിയില് പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
ചന്നമായ് നിന് കുളിര്‍മ്മയിലേയ്ക്ക്
തന് സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവിലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ടനിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും
ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തി കടക്കേ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലി കൊള്കെ
മറ്റൊന്നുമില്ല ആടിമാസമേ
നിന്നസിധം മുഖം നീലകേശം
നിലയ്ക്കാത്ത സാന്ത്വനം
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍
വീഡിയോ വേര്‍ഷന്‍:-
കവിത: മഴ
രചന: വിജയ ലക്ഷ്മി
ആലാപനം: ബാബു മണ്ടൂര്‍
മഴയെ സ്നേഹിയ്ക്കുന്ന, മഴമക്കള്ക്കുവേണ്ടി സമര്‍പ്പിയ്ക്കുന്നു ഒരു മഴകാവ്യം..!
ReplyDeleteനന്ദി!
ഒരായിരം നന്ദി....
ReplyDeleteനല്ല കവിത. പക്ഷെ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ കണ്ണിനു വായനാ സുഖം നൽകുന്നില്ല!
ReplyDeleteനന്ദി...സ്നേഃഅം...മഴ കുളിര് കോരിച്ചു....!
ReplyDeleteജാലകങ്ങളില്‍ വര്ഷാന്തരങ്ങളില്
ReplyDeleteനീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍...:)
നന്ദി പ്രിയരെ! എല്ലാവര്ക്കും കവിതയിഷ്ടമായെന്നറിഞ്ഞതില് സന്തോഷം.. സജീം ഭായ്, അഭിപ്രായം മാനിയ്ക്കുന്നു.. കറുപ്പിനോടുള്ള അതിയായ പ്രണയം കൊണ്ടുമാത്രമാണ് പുലര്ക്കാലത്തിനെ കറുപ്പാടയണിയിപ്പിച്ച് സുന്ദരിയാക്കിയത്.. :-)
ReplyDeleteചിലപ്പോഴെല്ലാം മഴയോട് അസൂയതോന്നാറുണ്ട്..!
യാതൊരു പരിഭവവും, പരാതിയുമില്ലാതെ പെയ്തൊഴിഞ്ഞുകൊണ്ടെയിരിയ്ക്കും.. നാം പിണങ്ങിയിരുന്നാലും ഒരുചാറ്റല്മഴയായ് വന്ന് സ്പര്‍ശിച്ച് നമ്മളെ കുളിരണിയിപ്പിച്ച് കളയും..
ഈ കവിത പോസ്റ്റുമ്പോള്‍ മനസ്സിലേയ്ക്ക് കടന്ന് വന്നത് മഴപ്പെയ്യിപ്പിയ്ക്കുന്നവള് തന്നെയായിരുന്നു കേട്ടോ വര്‍ഷിണി.. :-)
നല്ല കവിത.ആലാപനവും നന്നായി.
ReplyDeleteആശംസകളോടെ
സി.വി.തങ്കപ്പന്
നന്ദി മഴപോലെ കുളിര്മ്മയുള്ളൊരീ കവിതയ്ക്ക്..
ReplyDeleteനന്ദി സര് & ഷേയ..
ReplyDeleteഇനി അടുത്ത കവിത കേള്‍ക്കാം..
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ReplyDeleteആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍..???
ഇവിടെ വന്ന് കവിതമഴ നനഞ്ഞവര്‍ക്കെല്ലാം നന്ദി!
ReplyDeleteഇഷ്ടായി....
ReplyDeleteനല്ല കവിത , ആലാപനവും...!
ReplyDeleteനന്ദി സ്വാമിന്സ്!
ReplyDeleteനിന് ഓര്‍മ്മകള്‍ക്കില്ല ചാവും..ചിതകളും...
ReplyDeleteജാലകങ്ങളില്‍ വര്ഷാന്തരങ്ങളില് നീ വരാന്‍ കാത്തിരിക്കയാണ് ഞാനും!
എല്ലാവരും കാത്തിരിയ്ക്കുകയാണ്..
Deleteനിനച്ചിരിയ്ക്കാതെ ഇന്നലെ സന്ധ്യയ്ക്ക് ഒരു മഴതുള്ളി എന്റെ മേല്‍ വീണു.!
നന്ദി വെള്ളരി!
ഓര്‍മ്മകള്‍ക്കില്ല പഴക്കവും മരണവും...
ReplyDeleteവരികളും ആലാപനവും
വളരെ ഇഷ്ടായി.
മികച്ച വരികള്‍, മികച്ച ആലാപനം..! ഇതൊക്കെ തന്നെയാണ് ഒരു കവിതയെ മുന്പന്തിയിലെത്തിയ്ക്കുന്നത്.. നന്ദി!
Deleteഞാന്‍ വീണ്ടും വന്നൂട്ടൊ മഴ ഒരിക്കല്‍ കൂടി നനയാന്‍... , ബാബു മാഷിന്റെ ആലാപനം അനിര്‍വചനീയം.. ജീവനുള്ളവരികള്ക്ക് കുളിരേകുന്ന ആലാപനം.
ReplyDeleteഇത്തിരിപ്പൂവെ ഇലഞ്ഞിപ്പൂവെ,
Deleteനമ്മളിതിനെ കുറിച്ച് ഒരുപാട് സംസാരിച്ചതല്ലേ..
ഇടയ്ക്കിടെ ഇവിടെ വന്ന് ഞാനും മഴനനയാറുണ്ട്!
മഴയെ ഇഷ്ടപ്പെടാത്തരായ് ആരുമുണ്ടാവില്ല..
ReplyDeleteമഴയെ ഇത്രമാത്രം വര്‍ണ്ണിച്ച വിജയലക്ഷ്മിക്കും, ആ വര്‍ണ്ണനക്ക് ഇത്രമാത്രം സൌന്ദര്യം നല്കിയ ബാബു മാഷിനും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര അഭിനന്ദനങ്ങള്‍...
ഒരു മഴക്കായ് കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഈ കവിത ഒരു പെരുമഴയായ് മനസിലേക്ക് തിമിര്‍ത്തു പെയ്തിറങ്ങുന്നു....
സസ്നേഹം
അന്നാമോട്ടി
:)
Delete:)
ReplyDeleteഒരു സന്തോഷ വാര്‍ത്ത. മഴ എന്ന വിജയലക്ഷ്മിയുടെ ഈ കവിത ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗൃഹാതുരം എന്ന പ്രോഗ്രാമിലെ ടൈറ്റില്‍ പോയമാണ്. ബാബുമാഷിന് ആശംസകള്‍!
ReplyDeleteഒരു രാമഴ നനഞ്ഞു മടങ്ങുന്നു...
ReplyDeleteആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ReplyDeleteആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍..???