Saturday 10 December 2011

ഏകദശി നോറ്റ കാക്ക


ഏഴിലം കാട്ടില്‍ പണ്ടൊരു കാക്ക ഏകാദശി നോറ്റു
ഏഴര വെളുപ്പിനുണര്‍ന്നു പിന്നെ ഏഴെട്ടു നാഴിക പറന്നു
പോകും വഴിക്ക് തുടിച്ചു കുളിക്കാന്‍ ഭാരത പുഴയിലിറങ്ങി
കുളിച്ചു നീന്തി കയറുമ്പോള്‍ ഒലിച്ചു പോയി പുഴയില്‍
കാലിട്ട് തുഴഞ്ഞപ്പോള്‍ കാലിനു കിട്ടി നാലഞ്ചു പൊന്നിന്‍ കിങ്ങിണി
കയ്യിട്ടു തുഴഞ്ഞപ്പോള്‍ കയ്യില്‍ കിട്ടി കല്ലു പതിച്ചൊരു കങ്കണം
ചിറകിട്ടു തുഴഞ്ഞപ്പോള്‍ ചിറകിലുടക്കി ചിത്രവര്‍ണ്ണ തൂവാല
തലയിട്ടു തുഴഞ്ഞപ്പോള്‍ തലയില്‍ കിട്ടി തങ്കക്കസവ് തലപ്പാവ്
കുളിച്ചു തോര്‍ത്തി കയറി കാക്ക ഗുരുവായൂര്‍ക്ക് പറന്നു
ഗുരുവായൂരെ അരയാല്‍ കൊമ്പില്‍ തിരു നാമം ചൊല്ലി ഇരുന്നു
അടുത്ത കൂട്ടിലെ കാവതി കാക്ക അത് കണ്ടേകാദാശി നോറ്റു
ഏഴര വെളുപ്പിനുണര്‍ന്നില്ല നേരം ഏഴെട്ടു നാഴിക പുലര്‍ന്നു
വടക്കന്‍ കാട്ടിലെ പനനോങ്കും തിന്നു വെയിലും കൊണ്ട് പറന്നു
പോകും വഴിക്ക് തുടിച്ചു കുളിക്കാന്‍ ഭാരത പുഴയില്‍ ഇറങ്ങി
ഓളപാത്തിയില്‍ ഒലിച്ചു പോകാന്‍ ഒത്തിരി നീന്തി നടന്നു
കാലിട്ട് തുഴഞ്ഞപ്പോള്‍ കാലില്‍ കൊത്തി കാരിയും കൂരിയും പൂമീനും
കയ്യിട്ടു തുഴഞ്ഞപ്പോള്‍ കയ്യിലുടക്കി കറുത്ത് നീണ്ടൊരു നീര്‍ക്കോലി
ചിറകിട്ടു തുഴഞ്ഞപ്പോള്‍ ചിറകിഞ്ഞു വീണു ചുറ്റിയെറിഞ്ഞൊരു വീശുവല
പിറ്റേന്ന് വെളുപ്പിന് കാക്കകള്‍ പുഴയുടെ മറ്റേ കരയില്‍ കൂടി
കടവില്‍ ചത്ത്‌ മലച്ചു കിടക്കുന്നു കൊതിയന്‍ കാവതി കാക്ക


കവിത: ഏകാദശി നോറ്റ കാക്ക
രചന: വയലാര്‍
ആലാപനം: സുമ

11 comments:

  1. ഞാന്‍ ഡൌണ്‍ലോഡ് ചെയ്യാ‍ന്‍ കാത്തിരുന്ന കവിത. നന്ദി.....

    ReplyDelete
  2. ഇഷ്ടപ്പെട്ടു... മൊയലാളി.... :)

    ReplyDelete
  3. Plz pload poems by Kurippuzha sreekumar...

    ReplyDelete
  4. നിര്‍ദ്ധേശത്തിന് നന്ദി വിനോദ്.. അടുത്ത കവിത നമുക്ക് കുരീപ്പുഴയുടെ തന്നെയാകാം.. :-)

    ReplyDelete
  5. ithu kollalo kochu muthalali......kurachu koode add cheyyu...

    oru thanks irikkatte...

    ReplyDelete
  6. ഇനിയും വരൂ, കവിതകള്‍ കേള്‍ക്കൂ മൃദുല.

    ReplyDelete
  7. അജിത്24 May 2020 at 11:55

    നല്ല കവിത... ആലാപനവും നന്നായിട്ടുണ്ട്.

    ReplyDelete