Sunday 4 December 2011

മകര കുളിര്‍ മഞ്ഞ്


മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
നിനക്കറിയാമോ..
എവിടേയ്ക്കു നുരകുത്തിയൊഴുകുന്ന മുകിലിന്റെ
നിഴല്‍ വീണു നീലിച്ച പുഴകള്‍
എവിടേയ്ക്കു ചിറക് നിവര്‍ത്തുന്ന
തീവാലന്‍ കുരുവികള്‍
ചായുന്ന മഴകള്‍
മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
നിനക്കറിയാമോ..

ചെറിയൊരീ പ്രാണനും കയ്യില്‍ വെച്ചോടുന്നു
കനലില്‍ ചവിട്ടി നാം മര്‍ത്യര്‍
ചെറിയൊരീ പ്രാണനും കയ്യില്‍ വെച്ചോടുന്നു
കനലില്‍ ചവിട്ടി നാം മര്‍ത്യര്‍
ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
ചുടുകിനാവിന്‍ മണല്‍കാട്ടില്‍
ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
ചുടുകിനാവിന്‍ മണല്‍കാട്ടില്‍

ഒരു കാതം കേള്‍ക്കാതെ
ഒരു നിലവിളി നമ്മള്‍
പിളരുന്ന നൌകയില്‍ നിന്നും
ധ്രുവതാരകത്തിനും വഴികാട്ടാനാകാത്ത
കടലിന്റെ രാത്രിയില്‍ നിന്നും
ധ്രുവതാരകത്തിനും വഴികാട്ടാനാകാത്ത
കടലിന്റെ രാത്രിയില്‍ നിന്നും
എവിടെയീ യാത്രതന്‍ അറ്റം
എവിടെയീ യാത്രതന്‍ അറ്റം
മരണമോ... മരണമോ
മറുപുറം വേറെ നിലാവോ..
മറുപുറം വേറെ നിലാവോ..

മകര കുളിര്‍മഞ്ഞിലുലയുന്നൊരുതിര്‍മുല്ല മലരേ
നിനക്കറിയാമോ..
എവിടേയ്ക്ക് നുരകുത്തിയൊഴുകുന്ന മുകിലിന്റെ
നിഴല്‍ വീണു നീലിച്ച പുഴകള്‍
എവിടേയ്ക്ക് ചിറക് നീട്ടുന്ന
തീവാലന്‍ കുരുവികള്‍
ചായുന്ന മഴകള്‍
ചായുന്ന മഴകള്‍
ചായുന്ന മഴകള്‍



കവിത: മകര കുളിര്‍ മഞ്ഞ്
രചന: സച്ചിദാനന്ദന്‍
ആലാപനം: ഷഹ്ബാസ് അമ്മന്‍

9 comments:

  1. Posted by കൊച്ചുമുതലാളി
    nte peru koodi parayanam.. :)

    ReplyDelete
  2. അഹ്ഹഹ.. അലകളുടെ വിതരണാവകാശം സ്വാമിന് തന്നിരിയ്ക്കുന്നു..!

    ReplyDelete
  3. ഇവിടെ എന്തോ പറ്റിയ്ക്കത്സ് നടന്നിരിയ്ക്കുന്നൂ...എന്താത്..ങെ..?

    ചായുന്നു മഴകള്‍
    ചായുന്നു മഴകള്‍
    ചായുന്നു മഴകള്‍....!

    ReplyDelete
  4. കേള്‍ക്കാന്‍ പറ്റിയില്ല.. വായിച്ചു... നാളെ വരാം, കേട്ടിട്ടേ പോവൂ..

    ReplyDelete
  5. നന്ദി പുണ്യാളന്‍; ക്രെഡിറ്റ്സ് ഗോസ് ടു സമീര്‍ഭായ്.. ഒരു പറ്റിക്കത്സുമില്ലല്ലോ വര്‍ഷിണി.. അതങ്ങിനെ തന്നെയാ.. ചായുന്ന മഴകള്‍.. ഒരു ഗസല്‍ ടച്ചാണ് ഈ കവിത. കടലിരമ്പത്തിലൂടെ തുടങ്ങി ശാന്താമായ് വര്‍ഷിയ്ക്കുന്ന ഒരു കവിത.. കേട്ടിട്ടേ പോകാവൂ ഷേയ..! ശുഭരാത്രി!

    ReplyDelete
  6. നല്ല കവിതയും,ശ്രുതിമധുരമായ ആലാപനവും.
    കൊച്ചുമുതലാളി നന്ദി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  7. ചെറിയൊരീ പ്രാണനും കയ്യില്‍ വെച്ചോടുന്നു
    കനലില്‍ ചവിട്ടി നാം മര്‍ത്യര്‍
    ഒരുകൊടുങ്കാറ്റുപോല്‍ സ്നേഹിച്ചും നോവിച്ചും
    ചുടുകിനാവിന്‍ മണല്‍കാട്ടില്‍
    എവിടെയീ യാത്രതന്‍ അറ്റം
    മരണമോ... മരണമോ
    മറുപുറം വേറെ നിലാവോ..

    ReplyDelete
  8. കൃസ്തുമസ്സ് ആശംസകള്‍ ടീച്ചറേ!

    ReplyDelete