Monday 28 November 2011

കാവല്‍മാടം


കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്
കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്
കരിപിടിച്ച കമ്പിറാന്തലിന്റെ
തകര്‍ന്ന ചില്ലുകള്‍ക്കിടയിലൂടെ
അള്‍ട്രാവയലറ്റ് രശ്മികള്‍

ഗതകാലത്തിന്റെ ഈര്‍ക്കില്‍ പഴുതിലൂടെ
ഉരുകിയൊലിക്കുന്നത് നോവിന്റെ ലാവ
കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്
കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്

കരിഞ്ഞ വയലേലകളില്‍
ഉയരുന്ന പഞ്ചനക്ഷത്രമാളികകളില്‍
കൊറ്റിയുടെ, ചെമ്പോത്തിന്റെ
സ്റ്റഫ് ചെയ്ത കോലങ്ങള്‍
കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്

വറുതിയില്‍ വിണ്ടുകീറിയ
പുഴയുടെ പൊക്കിള്‍ കുഴിയില്‍
പരല്‍മീന്‍ ഫോസിലുകള്‍
വന്യത നഷ്ടപ്പെട്ട കന്യാകത്വം
കവര്‍ന്നെടുക്കപ്പെട്ട കാടിന്റെ ഗര്‍ഭങ്ങളില്‍
കരിമരുന്നിന്റെ ഗന്ധം
കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്

പുഴമരിച്ചെന്ന്.. പുഴമരിച്ചെന്ന്
വയല്‍ കരിഞ്ഞെന്ന്
കാട് നാടു നീങ്ങിയെന്ന്
ഭൂമി വന്ധ്യയായെന്ന്
ആരാണ് പറഞ്ഞത്
ആരാണ് പറഞ്ഞത്

കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്
കാവല്‍മാടത്തില്‍ മരണത്തിന്റെ ചൂര്
കരിപിടിച്ച കമ്പിറാന്തലിന്റെ
തകര്‍ന്ന ചില്ലുകള്‍ക്കിടയിലൂടെ
അള്‍ട്രാവയലറ്റ് രശ്മികള്‍



കവിത: കാവല്‍മാടം
രചന: നൌഷാദ് ഗുരുവായൂര്‍
ആലാപനം: മുരുഗന്‍ കാട്ടാക്കട

7 comments:

  1. സത്യം പറയട്ടേ..ചിത്രം മനസ്സിനെ കീഴടക്കി....വരികള്‍ മനസ്സില്‍ നൊമ്പരമുണര്‍ത്തി...!

    ReplyDelete
  2. ഇതും ആദ്യായിട്ട് കേള്‍ക്കാ .....

    ReplyDelete
  3. കരിപിടിച്ച കമ്പിറാന്തലിന്റെ....... ചില്ലുകള്‍ക്കിടയിലൂടെ
    അള്‍ട്രാവയലറ്റ് രശ്മികള്‍.
    "തകര്‍ന്ന" വിട്ടു പോയിരിക്കുന്നു.(രണ്ടിടത്തും).
    ഹൃദയം കീഴടക്കിയ വരികള്‍.....

    ReplyDelete
  4. Rajesh back in the land of Kochumuthali's heaven.. Oh! it's from other guy, I thought that this poem is also from Kattakada. thanks for the descrtiption..

    ReplyDelete
  5. Chithram adipoliyayittundalle.. Eniykkum othirishtayee varshoo.. Puthiya puthiya kavithakal namukku pularkkalathiloode iniyum kelkkam swamin.. Akshi, visadamaya kavithaswadhanathinu nandi.. Njan udan thanne thirutham ketto, ippol edit cheyyan pattatha oru sahacharuthilanu.. net thakararilayi kidakkukayanu.. Welcome back Rajesh..

    Thank you all..!

    ReplyDelete
  6. nannayittundu.... aashamsakal........ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

    ReplyDelete
  7. അക്ഷി, തിരുത്തിയിട്ടൂണ്ട്..
    അങ്ങിനെയാവട്ടെ ജയരാജ്..

    ReplyDelete