Tuesday 30 August 2011

അത്താഴം


കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...
ജീവിച്ചിരിയ്ക്കുന്നവർക്ക് വായ്ക്കരി തന്നിട്ട് മരിച്ചു..



കവിത: അത്താഴം
രചന: അയ്യപ്പന്‍
ആലാപനം: അയ്യപ്പന്‍

7 comments:

  1. ദാരിദ്ര്യത്തിന്റെ വിശപ്പിന്റെ ജീവിതത്ത്ന്റെ ഒരു നേര്‍ക്കാഴ്ച...
    അയ്യപ്പനെന്ന കവി വിരല്‍ത്തുമ്പിനാല്‍ മിഴിവാര്‍ന്ന് വരച്ചു കാട്ടിയിരിക്കുന്നു....

    ഈ കവിത തിരഞ്ഞെടുത്ത അനിത്സിനു നന്ദി.....

    ReplyDelete
  2. എന്നാലും എന്റെ അഞ്ച് രൂപാ.......

    ReplyDelete
  3. ഇവിടെ വന്ന് കവിത കേട്ട മിനുടീച്ചര്‍ക്കും, പഞ്ചാരകുട്ടനും നന്ദി! ജീവിതയാതാര്‍ത്ഥ്യങ്ങളെ അക്ഷരങ്ങളിലേയ്ക്കാവാഹിച്ച്, വരികളായി ഉരുതിരിയ്ക്കാന്‍ അയ്യപ്പനല്ലാതെ വേറാര്‍ക്കും കഴിയും. വിശപ്പ്, ദാരിദ്ര്യം, പ്രണയം, ഏകാന്തത ഇതിന്റെ എല്ലാമുഖങ്ങളേയും ഒരുപോലെ അനുഭവിച്ച ഒരാള്‍ക്കെ ഇങ്ങനെ എഴുതാന്‍ കഴിയൂ.. ഏവര്‍ക്കും ഈദ് മുബാരക്ക്!

    ReplyDelete
  4. നന്ദി ഈ കവിതകള്‍ക്ക്‌ ,തിരെഞ്ഞെടുത്ത ആളിന്

    ReplyDelete
  5. നന്ദി! വീണ്ടും വരിക..

    ReplyDelete