Saturday 13 August 2011

പ്രണയം


പ്രണയം അനാധിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുക്ഷനും ധ്യാനിച്ചുണര്‍ന്നപ്പോള്‍
പ്രണവമായ് പൂവിട്ടൊരു അമൃത ലാവണ്യം
ആതാമാവില്‍ ആത്മാവ് പകരുന്ന പുണ്യം
പ്രണയം...

തമസ്സിനെ പൂ നിലാവാക്കും
നീരാര്‍ദ്രമാം തപസ്സിനെ താരുണ്യം ആക്കും
താരങ്ങളായ് സ്വപ്ന രാഗങ്ങളായ്
ഋതു താളങ്ങള്‍ ആയ് ആത്മ ധാനങ്ങളാല്‍
അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു
പ്രപഞ്ചം മനോജ്ഞാമാകുന്നു
പ്രണയം...

ഇന്ദ്രിയ ദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍
അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍
പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു
ഹൃദയങ്ങള്‍ വേര്‍പിരിയുന്നു
വഴിയിലീ കാലം ഉപേക്ഷിച്ച വാക്ക് പോല്‍
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു..
പ്രണയം അനാഥമാകുന്നു
പ്രപഞ്ചം അശാന്തമാകുന്നു..



പ്രണയം (Click here to download)
കവിത: പ്രണയം അനാഥമാകുന്നു..
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

7 comments:

  1. കൊച്ചുമുതലാളി...
    കൊച്ചിന്‍‍റെ മുതലാളി എന്നാണോ ;)
    പേര് കണ്ട് ഒന്ന് ക്ലിക്കി വന്നതാ. കവിതകളുടെ ലോകമാണല്ലേ.
    ഉം..നല്ലത്. കാണാം :)

    ReplyDelete
  2. i see click here to dwnload ...bt its not working

    ReplyDelete
  3. Nidhin, thanks for the catch, hyperlink was not placed earlier. I've fixed it; please check it right away and let me know if any concern..

    Thanks for visit Cheruthu & Nidhin
    Visit again..!!!

    ReplyDelete
  4. പ്രണയം അനാദിയാകുന്നു,
    പ്രണയം മനോജ്ഞമാകുന്നു,
    പ്രണയം അമൃതമാകുന്നു,
    പ്രണയം നീ തന്നെയാകുന്നു.
    പ്രണയമെന്നാല്‍ എനിക്ക് നീ തന്നെയാണ്.
    നീ ഇല്ലാതെ ഈ പ്രണയം അനാഥമാകുന്നു,
    ഞാന്‍ അനാഥയാകുന്നു.

    ReplyDelete
  5. പ്രണയമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുന്നത് കാട്ടാക്കടയുടെ വരികളാണ്..

    “ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
    വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..”

    ReplyDelete
  6. മനോഹരം.. അടരുവാന്‍ വയ്യ എന്ന കവിതയെപ്പോലെ തന്നെ.

    ReplyDelete
  7. അനന്തതയെ പോലും മധുമയം ആക്കുമ്പോള്‍ പ്രണയം അമൃതമാകുന്നു
    പ്രപഞ്ചം മനോജ്ഞാമാകുന്നു

    ReplyDelete