Saturday 27 August 2011

ഏറ്റവും ദു:ഖഭരിതമായ വരികള്‍



കഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു
എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാം
കഴിയുമീ രാവില്‍ ഏറ്റവും സങ്കട-
ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌
ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍
അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്നപോല്‍
അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലും
എന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍
ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍
അവളെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപ്തമാം
മൃദുല മേനി അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം..
വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം
ഇതുപൊലെ പല നിശകളില്‍ എന്റെ യീ
കൈകളില്‍ അവളെ വാരിയെടുക്കയാലാകണം
ഹൃദയം ഇത്രമെലാകുലമാകുന്നത്‌
അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും..



കവിത: ഏറ്റവും ദുഃഖഭരിതമായ വരികൾ
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട് (നെരൂദയുടെ "Tonight I can wright the saddest lines" എന്ന കവിതയുടെ വിവർത്തനം)
ആലാപനം: ബഹുവ്രീഹി

11 comments:

  1. ന്താ പറയാ....അങ്ങ ലയിച്ചു പോയി..ഓരോ വരികള്‍ക്കും മാറ്റ് കൊടുക്കുന്ന സ്വരം..

    ഒരു വിരഹ നിലാവില്‍ തനിച്ചിരുന്ന് കേള്‍ക്കാന്‍ കൊതിയ്ക്കുന്ന കവിത..

    വികാരം വിളിച്ചുണര്‍ത്തും മുഖം..
    അയാളേം ഇഷ്ടായി ട്ടൊ.

    ReplyDelete
  2. ഈ കവിത ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടിയതുണ്ട്.. പക്ഷെ എനിയ്ക്കിഷ്ടപ്പെട്ടത് ബഹുവ്രീഹിയുടെ ശബ്ദത്തിലാണ്.. വളരെ വികാരഭരിതമായ് ആലപിച്ചിരിയ്ക്കുന്നു..

    ReplyDelete
  3. മകള്‍ക്ക് (ഇടവമാസപ്പെരുമഴ പെയ്ത രാവതില്‍)) ചുള്ളിക്കാട് ) പോസ്റ്റ്‌ ചെയ്യാമോ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും! സന്തോഷമേയുള്ളൂ പോസ്റ്റ് ചെയ്യാന്‍...
      ഇടവമാസപ്പെരുമഴ എന്ന് തുടങ്ങുന്ന കവിത പനച്ചൂരാന്റെ അനാഥന്‍ എന്ന കവിതയാണ്. മകള്‍ക്ക് എന്ന സിനിമയില്‍ ചെറിയ വിത്യാസം വരുത്തി ഉള്‍പ്പെടുത്തിയെന്ന് മാ‍ത്രം. സിനിമയില്‍ ചുള്ളിക്കാട് പാടുന്നതും പിന്നെ ഒരു കൊച്ചുകുട്ടിയുടെ ശബ്ദത്തിലും ഉണ്ട്.. http://pularkkaalam-pularkkaalam.blogspot.in/2011/12/blog-post_12.html അനാഥന്‍ ഇവിടെ ക്ലിക്കി ചുള്ളിക്കാടിന്റെ ശബ്ദത്തിലുള്ളതും, പനച്ചൂരാന്റെ ശബ്ദത്തിലുള്ളതും കേള്‍ക്കാം ഡൌണ്‍ലോഡ് ചെയ്യാം..

      ശുഭരാത്രി!

      Delete
    2. തീരെ പാങ്ങില്ല.. യബേലെ

      Delete
  4. Pablo Neruda http://www.poemhunter.com/poem/tonight-i-can-write-the-saddest-lines/

    ReplyDelete
    Replies
    1. നെരൂദയുടെ “ടുനൈറ്റ് ഐ കേന്‍ റൈറ്റ് ദ സേഡസ്റ്റ് ലൈന്‍സ്” എന്ന കവിതയുടെ മലയാള പരിഭാഷ നടത്തിയത് ചുള്ളിക്കാടാണല്ലോ, അതുകൊണ്ടാണീ കവിത ചുള്ളിക്കാടിന്റെ പേരില്‍ ഇവിടെ കൊടുത്തത്..

      നന്ദി!

      Delete
  5. ബാലചന്ദ്രന്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ "ദുഃഖ ഭരിതമായ വരികള്‍" കൂടുതല്‍ വികാര തീവ്രമായി..
    ബഹുവ്രീഹിയുടെ ആലാപനം ഗംഭീരം.. പ്രണാമം..!
    നെരൂദയുടെ കവിതയുടെ വിവര്‍ത്തനം എന്ന് കൂടി ഉള്‍പ്പെടുതുകയയിരുന്നെങ്കില്‍ നന്നായിരിയ്ക്കും.. :)


    സുനില്‍ ആലുവ

    ReplyDelete
    Replies
    1. വൈകിയെത്തിയതിൽ ക്ഷമിയ്ക്കണം. നെരൂദയുടെ കവിതയുടെ വിവർത്തനം എന്ന് ചേർത്തിട്ടുണ്ട്.. നന്ദി!

      Delete
  6. ഓ എൻ വി യുടെ, നീയില്ലാത്തൊരോണം കവിത ചേർക്കമോ ?

    ReplyDelete
  7. സൗപർണ്ണിക17 June 2020 at 18:53

    മനോഹരം....!!!

    ReplyDelete