Wednesday 31 August 2011

പോകൂ പ്രിയപ്പെട്ട പക്ഷീ





















പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂരമ്പൊരുങ്ങുന്നതിന്‍ മുന്‍പ്
ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്പ്‌ പോകൂ
തുള വീണ ശ്വാസ കോശത്തിന്റെ കൂടും വെടിഞ്ഞ്
ചിരകാര്‍ന്നോരോര്‍മ്മ പോല്‍പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍ ദൂരാല്‍ വിളിക്കുന്നു നിന്നെ..

പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...

പോകൂ.. മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്.
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നുനീ
പോകൂ പ്രിയപ്പെട്ട പക്ഷീ...

പോകൂ.. മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെ ച്ചുംബിച്ച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നുനീ
പോകൂ പ്രിയപ്പെട്ട പക്ഷീ...


കവിത: പോകൂ പ്രിയപ്പെട്ട പക്ഷീ
രചന: ബാലചന്ദ്രന്‍ ചുള്ളിക്കാട്
ആലാപനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്

5 comments:

  1. ഈ കവിതാ സന്ദര്‍ഭം ഒരു നിരീക്ഷണ കുറിപ്പ്..(കവിയുടെ ജീവിത യാത്രയില്‍പ്രതി ബന്ധങ്ങളില്‍ പെട്ട് ദിക്കറിയാതെ സംഭ്രമിക്കുന്ന പല മുഖങ്ങളില്‍ ഒന്ന് സ്വന്തം മുഖമാണെന്ന് തിരിച്ചറിയുമ്പോള്‍, കാറും കോളും നിരഞ്ഞപ്പോളും........മനസാകും സമുദ്രത്തെ-സമാധാനവും , ക്ഷമയും..സ്നേഹവും കൊണ്ട് സേതുബന്ധനം നടത്തിയത് ഈശ്വര പൂജയിലൂടെ...(പിന്നീട് കവി മത പരിവര്‍ത്തനം നടത്തിഎന്നാണ് അറിഞ്ഞത്.)
    ഒരു നിമിത്തം പോലെ പറന്നു വന്നു ജനാലക്കരികില്‍ ഇരുന്ന കിളി പറഞ്ഞതും മറ്റൊന്നല്ല."നിന്റെതാണ് നാളെ".പരിധി യില്ലാത്ത ചക്രവാളം പോലെ കര്‍മ പഥം കാത്തിരിക്കുന്നു.നാളെ ഉയരങ്ങളില്‍ നീ എത്തി ചേരും.ചിട്ടയായ...രണ്ടു വട്ടം ചിന്തിച്ചു...സമയത്തെ സത് ഉപയോഗം ചെയ്യുന്നതിലൂടെ...നവീന ബൌദ്ധികമേഖലയില്‍ നീ ഔനത്യങ്ങള്‍ കീഴടക്കും.ഇന്ന് ഉയര്‍ന്നു പറക്കുന്നതിന്‍ മുന്‍പുള്ള ഒരു വിശ്രമം മാത്രമാണിത്.നാളെ നിന്റെതാണ്.കവിയോടു ഒരു ചെറു കഥ കൂടി ആ കിളി പറഞ്ഞു..."ശത്രുക്കള്‍ ഉണ്ടാകും...തനിക്കു വിരോധമായി രേഖ എഴുതിയിരിക്കുന്നു എന്ന് കേട്ടപ്പോഴും ദാനിയേലിന്റെ മാളികയുടെ കിളി വാതില്‍ യെരുശലെമിന് നേരെ തുറന്നിരുന്നു.ഈ കിളി വാതില്‍ ലോകത്തിനു മുന്നില്‍ പ്രത്യാശയുടെ പ്രതീകമായി ഇന്നും വര്‍ത്തിക്കുന്നു.

    ReplyDelete
    Replies
    1. ജീവിത ചിത്രം ഒപ്പം കാവ്യ പിറവിയും

      Delete
  2. വളരെ നല്ല നിരീക്ഷണം വെള്ളരി പ്രാവെ.. നന്ദി!

    ReplyDelete
  3. പോകൂ.. മരണം തണുത്ത ചുണ്ടാലെന്റെ
    പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
    ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
    മൂടുന്നതിന്‍ മുന്‍പ്.
    അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
    എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നുനീ
    പോകൂ പ്രിയപ്പെട്ട പക്ഷീ...

    ReplyDelete
  4. പോകൂ പ്രിയപ്പെട്ട പക്ഷീ..

    ReplyDelete