ഒടുവില്‍ അമംഗള ദര്‍ശനയായ്
ബധിരയായ് അന്ധയായ് മൂകയായി
നിരുപമ പിംഗള കേശിനിയായ്
മരണം നിന് മുന്നിലും വന്നു നില്ക്കുന്നു
ഒടുവില്‍ അമംഗള ദര്‍ശനയായ്
ബധിരയായ് അന്ധയായ് മൂകയായ്
നിരുപമ പിംഗള കേശിനിയായ്
മരണം നിന് മുന്നിലും വന്നു നില്ക്കുന്നു
പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ
വഴിവായനയ്ക്കൊന്നു കൊണ്ട് പോകാന്‍
സ്മരണ തന് ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലെന്നോമനെ..
നിന് ഹൃദയം പരതി പരതി
തളര്‍ന്നു പോകെ...
ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന് പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല് സ്വപ്ന മുക്തയാം നിന്
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
കവിത: സദ്ഗതി
രചന: ബാലചന്ദ്രന് ചുള്ളിക്കാട്
ആലാപനം: ബാലചന്ദ്രന് ചുള്ളിക്കാട്
"ഒരു നാളും നോക്കാതെ മാറ്റി വച്ച
ReplyDeleteപ്രണയത്തിന് പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും.."
ഏറെ പ്രശസ്തമായ ഈ വരികള്‍ അതിന്റെ ചാരുത ഒട്ടും നഷ്ടപെടുത്താതെ ആലപിച്ചിരിക്കുന്നു.
നല്ല പോസ്റ്റ്.
വെള്ളരിപ്രാവിന് കൊച്ചുമുതലാളിയുടെ ഈ കൊച്ചു സാമ്രാജ്യത്തിലേയ്ക്ക് സ്വാഗതം..ചുള്ളിക്കാടിന്റെ ആലാപനത്തിന് ഒരു പതര്‍ച്ചയുണ്ടെങ്കിലും ശകത്മായ വരികള്‍ ആ ആലാപനത്തെ മനോഹരിതമാക്കുന്നു.. സദ്ഗതി എന്റെ പ്രിയ കവിതകളില്‍ ഒന്ന്.. ഇവിടെ വന്ന് കവിത കേട്ടതിന് നന്ദി!
ReplyDeleteനല്ല വരികള്‍ നന്ദി
ReplyDelete