Sunday 21 August 2011

നീയും ഞാനും





















അറിയാതെ വന്നെന്റെ മലര്‍കാവില്‍
ഒരു വാസന്തം വിരിയിച്ച നീയാരാകുന്നു..?
അകലെയകലെ നിന്‍ പദവിന്യാസം കേട്ടു
മധുരം പാടിതീര്‍ന്ന ഗീതികള്‍ ഞാനോര്‍ക്കുന്നു
മുകില്‍മാലകളിട്ട വിണ്ണിന്റെ അങ്ങേ കോണിലൊരു താരകം
കാത്തുനിന്നതുമോര്‍മിയ്ക്കുന്നു..
മിഴിചിമ്മുമാ വെട്ടത്തിന്റെയിത്തിരി നൂലിലില്‍ക്കയറിക്കയറി
ഞാനെത്തിയതെങ്ങാകുന്നു
അവിടെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി
വിരിയുന്ന മലരായ്
അറിയാത്ത സൌഹൃദകുരുന്നായ്
അണിയാന്‍ കരുതിയ മാലയായ്
മറക്കാത്ത നിറമായ്
മധുരമാം മംഗളശ്രുതിയായ്
നീയിരിയ്ക്കുന്നു തോഴി
നിന്റെയുള്‍ക്കണ്ണീല്‍ സപ്തസാഗരമിരമ്പുന്നതിന്നു
ഞാനറിയുന്നു...
ഈ അന്തഃപുരവാതില്‍ തുറക്കാം
നിനക്കായിട്ടോമനേ
മണിമെത്ത പിന്നെയും വിരിച്ചേയ്ക്കാം
പകലും രാവും നമ്മള്‍ക്കാത്മ സൌഹൃദത്തിന്റെ
മധുരം പകര്‍ന്നുകൊണ്ടീ മണീയറക്കകം
ഗോളകങ്ങളെ വിരിയിച്ചുകൊണ്ടൂഞ്ഞാലാടാം
കാലമീ പടിവാതില്‍ തുറക്കാനൊരുങ്ങുന്നു
പോരിക തോഴി
നമുക്കുള്ളതത്രയും മാനത്തില്‍ മേല്‍ക്കൂരയില്‍
കാണാതെ സൂക്ഷിച്ചാലോ..
കാലമീ പടിവാതില്‍ തുറക്കാനൊരുങ്ങുന്നു
പോരിക തോഴി
നമുക്കുള്ളതത്രയും മാനത്തില്‍ മേല്‍ക്കൂരയില്‍
കാണാതെ സൂക്ഷിച്ചാലോ..
കാലമീ പടിവാതില്‍ തുറക്കാനൊരുങ്ങുന്നു
പോരിക തോഴി
നമുക്കുള്ളതത്രയും മാനത്തില്‍ മേല്‍ക്കൂരയില്‍
കാണാതെ സൂക്ഷിച്ചാലോ..



കവിത: നീയും ഞാനും
രചന: വി.ടി കുമാരന്‍
ആലാപനം: വി.ടി മുരളി

2 comments:

  1. wah...wah...wah....superb selection of poem n pic..!
    I knw she is ur fvrt...hmm...mine too...!

    ReplyDelete
  2. ഇതെപ്പോഴാ വന്നത്... ഹിഹിഹി

    അറിയാതെ വന്നെന്റെ മലര്‍കാവില്‍
    ഒരു വാസന്തം വിരിയിച്ച നീയാരാകുന്നു..?

    ReplyDelete