Saturday 13 August 2011

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്











എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ് ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
മരണത്തിന്റെ തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത്
മൃതിയിലേയ്ക്ക് ഒളിച്ചു പോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനി എന്റെചങ്ങാതികള്‍ മരിച്ചവരാണല്ലോ


എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് (Click here to download)
കവിത: എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
രചന: എ അയ്യപ്പന്‍
ആലാപനം: എ അയ്യപ്പന്‍

3 comments:

  1. എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....
    ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
    എന്റ്റെ ഹൃദയത്തിന്റ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
    ജിജ്ഞ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
    ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

    ReplyDelete
  2. മരിക്കുന്നതിനു മുൻപേ മരിച്ചു പോയ മനുഷ്യൻ...
    മരിച്ചിട്ടും മരിക്കാനാകാത്ത, മരിക്കാനറിയാത്ത മനുഷ്യൻ...!

    ReplyDelete
  3. ഹൃദയത്തിലേക്ക് സുഖമുള്ള ഒരു ശോകം പകർന്നു തന്നതിന് നന്ദി..

    ReplyDelete