Friday 12 August 2011

രേണുക


















രേണുകേ നീ രാഗ രേണു
കിനാവിന്റെ നീല കടമ്പിന്‍ പരാഗ രേണു..
പിരിയുമ്പൊഴേതോ നനഞ്ഞ കൊമ്പില്‍
നിന്നു നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..

രേണുകേ നാം രണ്ടു മേഘശകലങ്ങളായ്
അകലേക്ക് മറയുന്ന ക്ഷണഭംഗികള്‍..
മഴവില്ലു താഴെ വീണുടയുന്ന മാനത്ത്-
വിരഹമേഘ ശ്യാമ ഘനഭംഗികള്‍..

പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌-
ഒഴുകിയകലുന്നു നാം പ്രേമശ്യൂന്യം..
ജല മുറഞ്ഞൊരു ദീര്‍ഘശില പോലെ നീ-
വറ്റി വറുതിയായ് ജീര്‍ണമായ് മൃതമായി ഞാന്‍..

ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
കണ്ടുമുട്ടാമെന്ന വാക്കു മാത്രം..
നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-
നാം കടം കൊള്ളുന്നതിത്ര മാത്രം..

രേണുകേ നാം രണ്ടു നിഴലുകള്‍-
ഇരുളില്‍ നാം രൂപങ്ങളില്ലാ കിനാവുകള്‍-
പകലിന്റെ നിറമാണ് നമ്മളില്‍ നിനവും നിരാശയും.

കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍-
വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി..
നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ..

ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം..

സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ
മൂകാന്ധകാരം കനക്കുന്ന രാവത്തില്‍
മുന്നില്‍ രൂപങ്ങളില്ലാ കണങ്ങലായ്
നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങലായ്..

പകല് വറ്റി കടന്നു പോയ് കാലവും
പ്രണയ മൂറ്റിച്ചിരിപ്പു രൌധ്രങ്ങളും..
പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ-
പ്രണയ മരുതെന്നുരഞ്ഞതായ് തോന്നിയോ..

ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌-
ചിതറി വീഴുന്നതിന്‍ മുന്പല്‍പ്പമാത്രയില്‍ -
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ-
മധുരം മിഴിപൂ നനച്ചുവോ രേണുകേ?...

രേണുകേ നീ രാഗ രേണു കിനാവിന്റെ-
നീല കടമ്പിന്‍ പരാഗ രേണു..
പിരിയുംബൊഴേതോ നനഞ്ഞ കൊമ്പില്‍ നിന്നു-
നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..



രേണുകേ നീ രാഗ രേണു (Click here to download)
കവിത: രേണുക
രചന: മുരുകന്‍ കാട്ടാക്കട
ആലാപനം: മുരുകന്‍ കാട്ടാക്കട







മലയാളത്തിന്റെ പ്രിയ കവി ശ്രീ മുരുഗന്‍ കാട്ടാക്കട, ആ ശബ്ദത്തിന്റെ ഘനഗാംഭീര്യത്താലും, ആലാപന ശൈലികൊണ്ടും, കവിതയിലെ ശക്തമായ പ്രമേയം കൊണ്ടും കേരളത്തിലെ യുവാക്കളെ പുളകം കൊള്ളിച്ച യുവകവി.അദ്ധേഹത്തിന്റെ കണ്ണട, ബാഗ്ദാദ്, രേണുക തുടങ്ങിയ കവിതകള്‍ എത്രകേട്ടാലും മതിവരാത്ത ഒന്നാണ്.

21 comments:

  1. Kochumuthalali, first of all I would like to appreciate your great effort! I've gone through your entire blogs and found many of my favourite poems. The audio is not a big deal to get it, but here I seen all the audio has lyrics; its really amazing. Renuka is one of my favourite poem ever. Could you please post Murugan Kattakkada's Oru karshakante Athmahathya kurippu with Malayalam lyrics. Thanks once again and saying advance thanks for above mentioned request. Ranjith Bhaskar.

    ReplyDelete
  2. തീര്‍ച്ചയായും രഞ്ജിത്ത്.. സന്തോഷമേയുള്ളൂ അത് പോസ്റ്റ് ചെയ്യുവാന്‍...

    ReplyDelete
  3. എന്നെ ഈ കവിത ആദ്യമായി കേള്‍പ്പിച്ച സ്നേഹിതന്‍...
    അവന്‍ ഇപ്പോള്‍ എവിടെന്ന് അറിയില്ലാ... അവനോടും, രേണുകയോടും ഒരു പോലെ ഇഷ്ടം...
    ന്റ്റെ പ്രിയ കവിത.

    ReplyDelete
  4. അവന്‍ എവിടെപ്പോയി വര്‍ഷിണി?

    ReplyDelete
  5. ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
    വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം.

    ReplyDelete
  6. otthiri otthiri abhinandhanam
    priya sakhe..
    blog ishtamaayi..

    ReplyDelete
  7. ഒരു പാട് നന്ദി കൊച്ചു മുതലാളി .......ഞാന്‍ ഇന്നും കോടി കേട്ടിട്ടേ ഉള്ളൂ ..ഇത് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  8. niraye nanni.....valiyoru virunnu thanne orukkiyittundallo................:)

    ReplyDelete
  9. പ്രിയ സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

    ReplyDelete
  10. ദിവസവുംചുരുങ്ങിയത് ഒരു പ്രാവശ്യമെന്കിലും കേള്‍ക്കുന്ന കവിത..

    നന്ദി സുഹൃത്തെ..

    ReplyDelete
  11. ഖാദു പറഞ്ഞത് വളരെ സത്യമാണ്.. ഈ കവിത അത്രയ്ക്കും മനസ്സിലലിഞ്ഞു ചേര്‍ന്നതാണ്.. വെരി പഞ്ചിംഗ് ലൈന്‍സ് & വോയ്സ്.. കാട്ടാക്കടയ്ക്ക് മാത്രം പറഞ്ഞത്..!!
    ഈ വരവിന് ഒത്തിരി സന്തോഷം.. ഇനിയും വരിക!

    ReplyDelete
  12. ആഹ! വെള്ളരിപ്രാവണല്ലേ ഇവരെയെല്ലാം ഇങ്ങോട്ടെത്തിച്ചത്..!!! വളരെ സന്തോഷംട്ടോ.. പകരമായി കളങ്കമില്ലാത്ത സ്നേഹം മാത്രം.. എല്ലാവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം; ഇനിയും വരിക, കവിത കേള്‍ക്കുക.. അതില്പരം സന്തോഷമെനിയ്ക്കില്ല!

    ReplyDelete
  13. ഇനിയും വരും കവിത കേള്‍ക്കാന്‍, ഇപ്പോള്‍ പോകുന്നു.

    ReplyDelete
  14. "ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ
    വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം..
    എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം."

    ReplyDelete
  15. ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം-
    ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം .....great u..... murukan sir

    ReplyDelete
  16. വിജേഷ്27 July 2013 at 16:04

    വല്ലാത്തൊരിഷ്ട്മാണെനെക്കീ കവിതയോട്..

    ReplyDelete
  17. വളരെ നല്ല ബ്ലോഗ്‌ ,നല്ല സമാഹാരങ്ങള്‍

    ReplyDelete
  18. തേങ്ക്സ് സുനിൽ, ജിത്തു, വിജേഷ് & സാം..

    ReplyDelete
  19. ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം- ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം ....

    ReplyDelete