Sunday 7 August 2011

ഓര്‍ക്കുക വല്ലപ്പോഴും..
















 പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..

ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും..
രണ്ടു കൊച്ചാത്മാവുകള്‍ അവിടങ്ങളില്‍ വെച്ചു
പണ്ടത്തെ രാജാവിന്‍ കഥകള്‍ പറഞ്ഞതും..
ഓര്‍ക്കുക വല്ലപ്പോഴും ഓര്‍ക്കുക വല്ലപ്പോഴും..

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കള്‍ പൊഴിഞ്ഞില്ലെങ്കിലൊരുനാളും..
വസന്തം വസുധയില്‍ വന്നിറിങ്ങില്ലെന്നാലും..
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ വ്രണിതപ്രതീക്ഷയാല്‍
മര്‍ത്യനീ പദം രണ്ടും ഓര്‍ക്കുക വല്ലപ്പോഴും..
ഓര്‍ക്കുക വല്ലപ്പോഴും..



ഓര്‍ക്കുകവല്ലപ്പോഴും (Click here to download)
Musician: എം ജയചന്ദ്രന്‍
Lyricist(s): പി ഭാസ്ക്കരൻ
Singer(s): എം ജയചന്ദ്രന്‍
Raga(s): ഹംസാനന്ദി

8 comments:

  1. പലരും ഓര്‍ക്കാതെ പോകുന്നതും ഇതു തന്നെ..
    മായുന്ന സൌഹൃദങ്ങള്‍.. അകാരണമായി ഇരുളിലേയ്ക്ക് ഓടിമറയുന്ന പ്രിയപ്പെട്ടവര്‍.. ഓര്‍ക്കുക വല്ലപ്പോഴും!

    ReplyDelete
  2. മറക്കാന്‍ പഠിച്ചത് നേട്ടമെന്നാകിലും ........
    ......
    ഓര്‍ക്കുക വല്ലപ്പോഴും..
    ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം?
    :)

    ReplyDelete
    Replies
    1. “ഓര്‍മ്മിക്കണം എന്ന വാക്കു മാത്രം..
      എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-
      കണ്ടുമുട്ടാമെന്ന വാക്കു മാത്രം”

      ഓര്‍ക്കുക വല്ലപ്പോഴും.. ഓര്‍മ്മകള്‍ വിടരുമ്പോള്‍..

      നന്ദി അവന്തിക!

      Delete
  3. നല്ല പോസ്റ്റ്

    രിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം..
    മറക്കാന്‍ പഠിച്ചത്‌ നേട്ടമാണെന്നാകിലും..

    എന്തൊരു വരികൾ

    ReplyDelete
  4. "ഓര്‍ക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും..
    പൂക്കാലം വിതാനിക്കും ആ കുന്നിന്‍പ്പുറങ്ങളും.."

    ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ...!!!

    ReplyDelete
  5. can you post KOZHIYUNNA ILAKAL of murugan kattakkada

    ReplyDelete
    Replies
    1. തീർച്ചയായും കരീം. അടുത്ത കവിത അത് തന്നെയാകട്ടെ..!

      Delete